റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായ അമേരിക്കൻ പ്രസിഡന്റ് ബാരക് ഒബാമ ഇന്ന് ഇന്ത്യയിലെത്തും.ഇന്നു രാവിലെ പത്തുമണിയോടെ ഡൽഹിയിലെത്തുന്ന ഒബാമയുടെ പ്രധാന ചടങ്ങ് നാളെ രാജ്പഥിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡാണ്.
ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയുടെ കരുത്ത് ലോകത്തോട് വിളിച്ചു പറയുന്ന റിപ്പബ്ലിക് പരേഡിൽ മുഖ്യാതിഥിയായി ഒരു അമേരിക്കൻ പ്രസിഡന്റ് പങ്കെടുക്കുന്നത്. അതുകൊണ്ടുതന്നെ ഇതുവരെ പതിവില്ലാത്ത സുരക്ഷാ ക്രമീകരണങ്ങൾക്കാണ് ഡൽഹി തയ്യാറെടുത്തിരിക്കുന്നത്.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മധ്യ ഡെൽഹിയിലെ ഏതാണ്ട് 71 കെട്ടിടങ്ങളാണ് ഭാഗികമായോ പൂർണമായോ അടപ്പിച്ചത്. പ്രത്യേക പാസ് ഉള്ളവർക്കു മാത്രെമേ സുരക്ഷ മേഖലയിലേക്ക് പ്രവേശനം അനുവദിക്കൂ.
അമേരിക്കൻ, ഇന്ത്യൻ രഹസ്യാന്വേഷൺ വിഭാഗങ്ങൾ സമ്യുക്തമാമായാണ് സുരക്ഷാ മേൽനോട്ടം. ഒബാമയുടെ സന്ദർശനം പ്രമാണിച്ച് ഡൽഹിക്കു മുകളിൽ വിമാനങ്ങൾ പറക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ആകാശത്തെ സംശയാസ്പദ നീക്കങ്ങൾ നിരീക്ഷിക്കാൻ റഡാറുകളും, വിമാനവേധ തോക്കുകളും തയ്യാറാക്കിയിട്ടുണ്ട്.
അതിനിടെ ഒബാമയുടെ താജ്മഹൽ സന്ദർശനം റദ്ദാക്കി. സൗദി രാജാവ് അബ്ദുല്ലയുടെ ആകസ്മിക മരണത്തെത്തുടർന്ന് ഒബാമക്ക് സൗദി അറേബ്യ സന്ദർശിക്കേണ്ടതിനാലാണ് ഇത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല