ട്വിറ്ററില്‍ കൊല്ലപ്പെട്ടവരുടെ പട്ടികയിലേക്ക് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയും. അമേരിക്ക ദേശീയ സ്ഥാപകദിനമാഘോഷിച്ച തിങ്കളാഴ്ചയാണ് ഒബാമ വെടിയേറ്റു മരിച്ചതായി ട്വിറ്ററില്‍ വ്യാജവാര്‍ത്ത പരന്നത്.
പ്രമുഖ അമേരിക്കന്‍ ടെലിവിഷന്‍ ന്യൂസ് ചാനലായ ഫോക്‌സ് ന്യൂസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ അതിക്രമിച്ചുകയറിയ ഹാക്കര്‍മാരാണ് ഈ പണിയൊപ്പിച്ചത്.
ഫോക്‌സ്‌ന്യൂസ് പൊളിറ്റിക്‌സ് എന്ന ട്വിറ്റര്‍ അക്കൗണ്ടുവഴിയാണ് ലോവയില്‍ പ്രചാരണത്തിനിടെ ഹോട്ടലില്‍വെച്ച് ഒബാമയ്ക്ക് രണ്ടുതവണ വെടിയേറ്റെന്നായിരുന്നു ഹാക്കര്‍മാരുടെ ബ്രേക്കിങ് ന്യൂസ്. സ്‌ക്രിപ്റ്റ് കിഡ്ഡീസ്’ എന്നുപേരുള്ള ഹാക്കര്‍മാര്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയിട്ടുണ്ട്.
അക്കൗണ്ട് ഹാക്കര്‍മാര്‍ കൈവശപ്പെടുത്തിയതായി തെളിഞ്ഞ് രണ്ടുമണിക്കൂര്‍ കഴിഞ്ഞിട്ടും വ്യാജസന്ദേശം നീക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തു. മാധ്യമരാജാവ് റൂപര്‍ട്ട് മര്‍ഡോക്ക് നേതൃത്വം നല്‍കുന്ന ന്യൂസ് കോര്‍പ്പിന്റെ ചാനല്‍ ക്ഷമാപണം നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല