ബല്‍ഫാസ്റ്റ്: ഒമ്‌നി (ഓര്‍ഗനൈസേഷന്‍ ഓഫ് മലയാളീസ് ഇന്‍ നോര്‍ത്തേണ്‍ അയര്‍ലന്റ്) യുടെ നേതൃത്വത്തില്‍ ഓള്‍ നോര്‍ത്തേണ്‍ ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.ഓഗസ്റ്റ് 20ന് രാവിലെ മുതല്‍ ഡന്‍മുറി ഫല്ലേര്‍ട്ടണ്‍ പാര്‍ക്കിലാണ് ക്രിക്കറ്റ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. ഇതിനോടകം തന്നെ നോര്‍ത്തേണ്‍ അയര്‍ലന്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി എന്‍ട്രികള്‍ മത്സരത്തിലേക്ക് ലഭിച്ചു കഴിഞ്ഞു. അതിനാല്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം പേരുകള്‍ നല്‍കേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു.
ഒമ്‌നി സംഘടിപ്പിച്ച ടൂര്‍ പ്രോഗ്രാം (ഗ്ലെനാരിഫ്, പോര്‍ട്ട്ട്‌രഷ്) വളരെ അധികം ആസ്വാദ്യകരമായി. ഒമ്‌നി ഓണാഘോഷം സെപ്റ്റംബര്‍ 10 ന് ക്രിസ്ത്യന്‍ ബ്രദേഴ്‌സ് സ്‌കൂള്‍, ഗ്ലെന്‍ റോഡില്‍ വച്ച് നടക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ വര്‍ഗ്ഗീസ് (റോയി) – 07742658499, ജോസ് അഗസ്റ്റിന്‍ – 07914571623,അനില്‍ കവലയില്‍ – 07832214768.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല