ഒമ്‌നി (ഓര്‍ഗനൈസേഷന്‍ ഓഫ് മലയാളീസ് ഇന്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട്) ജനറല്‍ ബോഡി മീറ്റിങ്ങ് ശനിയാഴ്ച (ജൂണ്‍ 25) ബെല്‍ഫാസ്റ്റിലെ ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് ഹൈസ്‌കൂളില്‍ നടക്കും. മീറ്റിങ്ങില്‍ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കും. വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 2.30ന് മീറ്റിങ്ങ് ആരംഭിക്കും. Venu: Glen Road, BT11 8BW
ഒമ്‌നിയുടെ നേതൃത്വത്തില്‍ ഒരു ഷട്ടില്‍ ആന്‍ഡ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് നടത്തുന്നതിന് തീരുമാനമായി. ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ജൂലൈ 2ന് 10 മുതല്‍ 4 വരെ ആന്‍ഡേഴ്‌സണ്‍ ടൗണ്‍ സെന്ററില്‍ നടക്കും. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് ഫല്‍ട്ടണ്‍ പാര്‍ക്ക്ഡന്‍മുറിയില്‍ നടക്കും. ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് തിയ്യതി പിന്നീട് അറിയിക്കും. ഒമ്‌നിയുടെ ഓണാഘോഷം സെപ്റ്റംബര്‍ പത്തിന് നടത്താനും തീരുമാനമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല