1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2011

വെയില്‍സ്: ജൂണ്‍ 18 ശനിയാഴ്ച വെയില്‍സിലെ ബ്രക്കണില്‍ നടക്കുന്ന നാലാമത് ഇരവിമംഗലം സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കോട്ടയം ജില്ലയിലെ മാഞ്ഞൂര്‍, കടുത്തുരുത്തി പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന ഇരവിമംഗലം ഗ്രാമത്തില്‍ നിന്നും കുടിയേറിയിരിക്കുന്നവരാണ് തുറ സംഗമത്തില്‍ പങ്കെടുക്കുന്നത്. നിരവധിയായ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഇരവിമംഗലം കൂട്ടായ്മ നിറഞ്ഞ ജനസാന്നിധ്യംകൊണ്ടും ശ്രദ്ധേയമാണ്.

ശ്രീ തങ്കച്ചന്‍ നാറാണത്തുംകുഴി, ജോസ് വലിയവെളിച്ചത്ത് സൈബു പാലക്കുഴപ്പില്‍, സ്റ്റീഫന്‍ പനങ്കാലാ എന്നിവരുടെ നേതൃത്വത്തിലാണ് ഇത്തവണ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.

സംഗമത്തിന് നിറം പകരുവാന്‍ വ്യത്യസ്തങ്ങളായ നിരവധി കലാപരിപാടികളും, ചര്‍ച്ചകളും, ചെണ്ടമേളവും ഗാനമേളയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം: Brecon Workmen’s Club
Brecon
Wales
LD39AN

പരിപാടികളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെക്കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.

തങ്കച്ചന്‍ നാറാണത്തുകുഴി : 04195311860, 07908488288

ജോസ് വലിയവെളിച്ചത്ത് : 08174620316, 07838253781

സൈബു പാലക്കുഴുപ്പില്‍: 01639845022, 07956217153
സ്റ്റീഫന്‍ പനങ്കാല: 01554770229, 07949419090

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.