1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2015

സാബു ചുണ്ടക്കാട്ടില്‍:അയര്‍ലണ്ടിലെ ഇന്ത്യന്‍ ഫാമിലി ക്ലബ് ഒരുക്കിയ ‘ഒരു ദേശം നുണപറയുന്നു ‘ എന്ന സാമൂഹിക നാടകം യുടൂബില്‍ വന്‍ ഹിറ്റായി പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നു. ആനുകാലിക സാമൂഹിക വിഷയം കൈകാര്യം ചെയ്യുന്ന ഈ നാടകം ജാതിമത ചിന്തകള്‍ക്കതീതമാണ് വിശുദ്ധ പ്രണയം എന്ന മഹാസന്ദേശം ഉയര്‍ത്തിപിടിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിചച്ചുകൊണ്ടിരിക്കുന്ന ഈ നാടകം രചിച്ചത് പ്രശസ്ത നാടകകൃത്ത് എ ശാന്തകുമാര്‍ . പ്രളയം എന്ന സൂപ്പര്‍ഹിറ്റ് നാടകത്തിനു ശേഷം തോമസ് അന്തോണിയുടെയും ബിനു അന്തോണിയുടെയും സംവിധാനത്തില്‍ ,സലിന്‍ ശ്രീനിവാസ് , തോമസ് അന്തോണി , ബിനു അന്തോണി , ജോസ് ജോണ്‍ , ജോണ്‍ മാത്യു ,വിനോദ് കുമാര്‍ , റോളി ചാക്കോ , ബില്‍ജി പിന്റു, നിജു മധു, സൈല സാജു എന്നിവര്‍ ഈ നാടകത്തില്‍ അഭിനയിക്കുന്നു .ജെസ്സി ജേക്കബ് രചിച്ച് സിംസണ്‍ ജോണിന്റെ സംഗീതത്തില്‍ പിറന്ന ‘പ്രണയമേ ..’ എന്ന ഹിറ്റ് ഗാനം ഈ നാടകത്തില്‍ ആലപിച്ചത് സാബു ജോസഫും പാര്‍വതി മേനോനും .വര്‍ത്തമാനകാല പ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ഈ നാടകം നവംബര്‍ 7 ന് ഡബ്ലിനില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പില്‍ വിജയകരമായി അരങ്ങേറിയിരുന്നു . കേരളത്തിലെ അമ്പലപറമ്പുകളിലും പള്ളിമുറ്റത്തും അരങ്ങേറിയ നാടകങ്ങള്‍ ആസ്വദിക്കുവാന്‍ ഭാഗ്യം ലഭിച്ച തലമുറയ്ക്ക് ഗൃഹാതുരസ്മരണകള്‍ ഉണരുവാനും , പുതിയ തലമുറയ്ക്ക് നാടകം എന്ന കലാരൂപത്തെ പരിചയപ്പെടാനും ഉതകുന്ന രീതിയിലാണ് ഈ നാടകം അവതരിപ്പിച്ചിരിക്കുന്നത് .

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.