ഒരു വാഹന നമ്പര്‍ ലേലത്തില്‍ പോയത് 408,391 ഡോളറിന്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 1 കോടി 8o ലക്ഷത്തിലധികം. എമിറേറ്റ്സ് റോഡ്സ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി നടത്തിയ ലേലത്തില്‍ കെ 50 എന്ന നമ്പരാണ് ഇത്രയും തുകയ്ക്ക് വിറ്റു പോയത്.
ഐ 26 എന്ന നമ്പരിനാണ് രണ്ടാം സ്ഥാനം. ഏതാണ്ട് 1.5 കോടി നല്‍കി നമ്പര്‍ ലേലത്തില്‍ പിടിക്കാന്‍ ആളുണ്ടായി. ജി 36 എന്ന നമ്പര്‍ 1.3 കോടി രൂപയ്ക്കും പോയി.
ഏതാണ്ട് 67 പേര്‍ ലേലം കൊള്ളാന്‍ എത്തിയിരുന്നു. പ്രിയപ്പെട്ട നമ്പര്‍ കിട്ടാനായി വാശിയേറിയ ലേലം വിളിയാണ് നടന്നത്. അടുത്ത ലേലം സെപ്തംബറിലാണ് നടക്കുക. എമിറേറ്റ്സ് റോഡ്സ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ നടത്തുന്ന 72-മത് ലേലമാണിത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല