ജേക്കബ് പുന്നൂസ്
വെറും ഒരു പെന്‍സ് മാത്രം മുടക്കിയാല്‍ അണ്‍ലോക്ക് ചെയ്ത Nokia 1800 മൊബൈല്‍ സ്വന്തമാക്കാം.ഇനി ഫോണ്‍ വാങ്ങുന്നത് WWW.QUIDCO.COM എന്ന ക്യാഷ് ബാക്ക് സൈറ്റ് വഴിയാണെങ്കില്‍ 6 പൗണ്ട് ക്യാഷ് ബാക്കും ലഭിക്കും.ഫലത്തില്‍ ഫോണും 5.99 പൗണ്ടും കയ്യിലിരിക്കും.മൊബൈലിനൊപ്പം വാങ്ങേണ്ട പത്തു പൌണ്ടിന്‍റെ ടോപ് അപ്പ് കണക്കിലെടുത്താല്‍ പോലും വെറും 4.01 പൗണ്ടിന് ഫോണും പത്തു പൌണ്ടിന്‍റെ ടോക് ടൈമും ലഭിക്കും.
കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ കണക്ക് ഇങ്ങിനെ
നമ്മള്‍ മുടക്കേണ്ട തുക
മൊബൈല്‍ : 1 പെന്‍സ്
ടോപ് അപ്പ് : 10 പൗണ്ട്
ആകെ : 10.01 പൗണ്ട്
നമുക്ക് ലഭിക്കുന്ന quidco ക്യാഷ് ബാക്ക് : 6 പൗണ്ട്
നമ്മുടെ മുടക്ക് : 4.01 പൗണ്ട് മാത്രം
നമുക്ക് ലഭിക്കുന്ന 10 പൌണ്ടിന്റെ ടോക് ടൈം കൂടി കണക്കില്‍ എടുത്താല്‍ ഈ കച്ചവടത്തിലെ നമ്മുടെ ലാഭം അണ്‍ ലോക്ക് ചെയ്ത ഒരു Nokia 1800 ഫോണും 5.99 പൗണ്ടും.
നമ്മള്‍ ചെയ്യേണ്ടത് ഇത്രമാത്രം.ആദ്യം ഈ ക്യാഷ് ബാക്ക് സൈറ്റുകളില്‍ രെജിസ്റ്റര്‍ ചെയ്യുക . എന്നിട്ട് സാധാരാണ നാം നടത്തുന്ന ഓണ്‍ലൈന്‍ ഷോപ്പിംഗ് നേരിട്ട് ഡീലര്‍മാരുടെ സൈറ്റില്‍ നടത്താതെ ക്യാഷ് ബാക്ക് സൈറ്റുകളില്‍ ഉള്ള ഡീലര്‍മാരുടെ ലിങ്ക് വഴി നടത്തുക.
ഉദാഹരണത്തിന് മുകളില്‍ വിവരിച്ച Nokia 1800 മൊബൈല്‍ mobiles.co.uk എന്ന സൈറ്റില്‍ നിന്നും നേരിട്ട് വാങ്ങുമ്പോള്‍ നാം മുടക്കേണ്ടി വരുന്നത് 10.01 പൗണ്ട്.
എന്നാല്‍ ഇതേ മൊബൈല്‍ www.quidco.com എന്ന ക്യാഷ് ബാക്ക് സൈറ്റില്‍ ഉള്ള www.mobiles.co.uk എന്ന ലിങ്ക് വഴി നടത്തുമ്പോള്‍ മുടക്കേണ്ടി വരുന്നത് 10.01 പൗണ്ട്.പക്ഷെ ബോണസായി നമുക്ക് ലഭിക്കുന്ന ക്യാഷ് ബാക്ക് 6 പൗണ്ട്.
മുകളില്‍ പറഞ്ഞതിന് പുറമേ ഒട്ടനവധി ഓഫറുകള്‍ ക്യാഷ് ബാക്ക് സൈറ്റുകള്‍ വഴി ലഭിക്കും.ക്രിസ്മസ് കാലത്തെ ഡിസ്ക്കൌണ്ടുകള്‍ സ്വന്തമാക്കാന്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ്‌നടത്തുന്നവര്‍ക്ക് ബോണസായി ലഭിക്കുന്നതാണ് ഇത്തരത്തിലുള്ള ക്യാഷ് ബാക്കുകള്‍ . ഒരു മുടക്കുമില്ലാതെ ലഭിക്കുന്ന ഈ ഓഫറുകള്‍ സ്വന്തമാക്കാന്‍ മടിക്കരുത്.
മുന്‍ നിര ക്യാഷ് ബാക്ക് സൈറ്റുകള്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല