ബിനോയ് ജോര്‍ജ്: ഒരു പ്രവാസി കൂടി വിടപറയുന്നു, ജോണ്‍ മാഷിന് വെള്ളിയാഴ്ച യാത്രാമൊഴി. യു കെ മലയാളി സമൂഹത്തിന്റെ കായിക സങ്കല്‍പ്പത്തിനു പുത്തന്‍ ഉണര്‍വും തണലും ആയിരുന്ന ജോണ്‍ മാഷ് ഈ വരുന്ന വെള്ളിയാഴ്ച യു കെയുടെ മണ്ണില്‍ നിന്നും യാത്രതിരിക്കും ഇക്കഴിഞ്ഞ ഒന്‍പതാം തിയതി യു കെ മലയാളി സമൂഹത്തെ കണ്ണീര്‍ കടലില്‍ ആഴ്ത്തികൊണ്ട് കടന്നു പോയ കോട്ടയം കുറുപ്പന്തറ കാഞ്ഞിരത്താനം സെന്റ് ജോന്‍സ് ഇടവവക അംഗവും യുകെയില്‍ സെന്റ് ഹെലന്‍സില്‍ സ്ഥിര താമസകാരനും ആയിരുന്ന പാറതൊട്ടിയില്‍ (പാളിയില്‍) ജോണ്‍ ജോസഫ് എന്ന ജോണ്‍ മാഷ്.
പരേതന്റെ ഇന്ത്യയിലേക്കുള്ള അവസാന യാത്ര. ഇന്ത്യയില്‍ അമ്മയുടെ അടുത്ത് അന്ത്യ നിദ്രയ്ക്കു ഒരുങ്ങുന്ന ജോണ്‍ മാഷിനു യുകെയിലെ മലയാളിസമൂഹം നല്‍കുന്ന അവസാന യാത്രാമൊഴി ചടങ്ങുകള്‍ 16/09/2015 ബുധനാഴ്ച കൃത്യം രണ്ടു മണിക്ക് സെന്റ് ഹെലന്‍സ് ഹോളി ക്രോസ് പള്ളിയില്‍ ആരംഭിക്കും. യുകെയില്‍ വിവിധ സ്ഥലങ്ങളില്‍ സേവനം അനുഷ്ടിക്കുന്ന പുരോഹിതര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കും.
നന്മകള്‍ മാത്രം മറ്റുള്ളവരിലേക്ക് നല്‍കിയ ആ പഴയ കായിക അധ്യാപകന് അന്തിമോപചാരം അര്‍പിക്കാന്‍യു കെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ജനാവലി പ്രത്യേകിച്ച് കായിക മേഘലയില്‍ നിന്നും ഉള്ള വന്‍ ജനാവലി തന്നെ നാളെ സെന്റ് ഹെലന്‍സില്‍ എത്തിച്ചേരും. ഏകദേശം നാലുമണിയോടെ അവസാനിക്കുന്ന ചടങ്ങുകള്‍ക്ക് ശേഷം പള്ളിയുടെ പാരിഷ് ഹാളില്‍ ചേരുന്ന ജോണ്‍ മാഷ് അനുസ്മരണ ചടങ്ങില്‍ വിവിധ സാമൂഹ്യ കായിക സംഘടന പ്രധിനിധികള്‍ അദ്ദേഹത്തിനെ അനുസ്മരിച്ചു സംസാരിക്കും.
ചടങ്ങുകള്‍ നടക്കുന്ന പള്ളിയുടെ അടുത്തായി വിവിധ കാര്‍ പര്‍ക്കുകളിലായി പാര്‍ക്കിംഗ് സവ്കര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് ..
പള്ളിയിലേക്കുള്ള വഴിയും പാര്‍ക്കിംഗ് സൗകര്യങ്ങള്‍ക്കുള്ള വിവരങ്ങളും താഴെ,
CHURCH ADDRESS
HOLY CROSS CHURCH
ST HELENS
WA10 1EF
PARKING DETAILS
CHARLES STREET CAR PARK
WA10 1LH
BIRCHLEY STREET CAR PARK
WA10 1HT
MULTISTORY CAR PARK
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല