അന്യം നിന്നുപോകാന്‍ സാധ്യതയുള്ള ഇന്തോനേഷ്യന്‍ ഭാഷ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തി. ദുസ്‌നര്‍ എന്ന് അറിയപ്പെടുന്ന ഭാഷ സംസാരിയ്ക്കുന്ന മൂന്ന് പേരെ ഇന്തോനേഷ്യന്‍ വിദൂരപ്രദേശത്തുള്ള ദ്വീപായ പപ്പുവയിലാണ് കണ്ടെത്തിയത്.
സമീപകാലത്തുണ്ടായ സുനാമിയും ഭൂകമ്പങ്ങളുമാണ് ഇന്തോനേഷ്യന്‍ ഭാഷയുടെ നിലനില്‍പ്പിനെ അപകടത്തിലാക്കിയത്. ഭാഷാ വിദഗ്ധര്‍ കണ്ടെത്തിയ മൂന്ന് പേര്‍ക്ക് മാത്രമാണ് ലോകത്ത് ദുസ്‌നര്‍ ഭാഷ അറിയാവുന്നത്. 45ഉം 60ഉം പ്രായമുള്ള രണ്ടുപേരും എഴുപതിലധികം വയസ് പ്രായമുള്ള ഒരാളും മാത്രമാണിപ്പോള്‍ ദുസ്‌നെര്‍ ഭാഷ അറിയുന്നത്.
വിശേഷ ചടങ്ങുകളിലാണ് ദുസ്‌നര്‍ ഭാഷ ഉപയോഗിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നത്. യൂനിവേഴ്‌സിറ്റി ഭാഷാ വിദഗ്ധന്‍ ഡോ. സൂരിയേല്‍ മോഫു ദുസ്‌നെര്‍ ഭാഷയെക്കുറിച്ചുള്ള കുറേ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. അടുത്ത മൂന്നു മാസത്തിനകം ദുസ്‌നെര്‍ ഭാഷയിലുള്ള സംസാരം ആവുന്നത്ര റിക്കാര്‍ഡ് ചെയ്യാനുള്ള ശ്രമത്തിലാണു സര്‍വകലാശാല. ജോലി സാധ്യതകളും മറ്റും ഇല്ലാത്തതിനാല്‍ ഈ ഭാഷ പഠിപ്പിയ്ക്കാന്‍ പുതിയ തലമുറയിലുള്ളവരും തയാറാകുന്നില്ല.
രേഖപ്പെടുത്തപ്പെട്ടിട്ടുള്ള 6,000ലധികം ഭാഷകള്‍ അമ്പതു വര്‍ഷത്തിനകം വേരറ്റു പോകുമെന്നാണു ഭാഷാ വിദഗ്ധരുടെ കണക്കുകൂട്ടല്‍. ദുസ്‌നെര്‍ ഭാഷ സംസാരിക്കുന്നവര്‍ നാമാവശേഷമാകും മുമ്പ് ആ ഭാഷ പൂര്‍ണമായും രേഖപ്പെടുത്താമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല