ഇറ്റാലിയന്‍ പ്രധാനമന്ത്രി സില്‍വിയോ ബെര്‍ലുസ്കോണി ആളൊരു വീരന് തന്നെയാണ്. രതിസംബന്ധമായ ടണ്‍ക്കണക്കിന് ഗോസിപ്പുകളാണ് ഓരോ മാസവും ബെര്‍ലുസ്കോണി പുറത്തുവിടുന്നത്. പണ്ട് സര് ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ രതിരാജാവായി വിലസിയിരുന്ന റാസ്പുട്ടിനെ ഓര്‍മ്മിപ്പിക്കുന്ന രതിരാജാവാണ് ബെര്ലുസ്കോണിയെന്ന് പറഞ്ഞാലും തെറ്റില്ലതന്നെ.
ബ്രിട്ടണില്‍നിന്നും മറ്റും ഇറക്കുമതി ചെയ്ത മാദകതിടമ്പുകളെക്കൊണ്ട് കന്യാസ്ത്രീകളുടെ വേഷം കെട്ടിച്ച് നഗ്നനൃത്തം ചെയ്യിപ്പിക്കുക, മുപ്പതോളം സ്ത്രീകളെ അന്തപുരത്തില്‍ താമസിപ്പിക്കുക തുടങ്ങിയ വാര്ത്തകള്കൊണ്ടുതന്നെ കുപ്രസിദ്ധനാണ് ബെര്‍ലുസ്കോണി. അതേ ബെര്‍ലുസ്കോണിയുടെ പേരിലാണ് പുതിയ വിവാദവാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
കാര്യം വളരെ നിസാരമാണ്. ബെര്‍ലുസ്കോണി ഒരു രാത്രി ഉറങ്ങുന്നത് എട്ട് സ്ത്രീകളോടൊപ്പമാണ് എന്നതാണ് വാര്‍ത്ത. ഒരു രാത്രി എട്ട് സ്ത്രീകളോടൊപ്പം ഉറങ്ങിയെന്ന് പറഞ്ഞാല്‍ അതൊരു അപരാധമാകും. ശരിയായ പറച്ചില് എട്ട് സ്ത്രീകളോടൊപ്പം രതിയിലേര്പ്പെട്ടുവെന്ന് തന്നെ പറയുന്നതാകും. ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യഭിചാരത്തെക്കുറിച്ച് അന്വേഷിക്കുന്ന സംഘമാണ് ഇത് കണ്ടെത്തിയത്. അന്തപുരത്തിലുള്ള മറ്റ് സ്ത്രീകളുമായി രതിയിലേര്‍പ്പെടാന്‍ ബെര്‍ലുസ്കോണിക്ക് സമയം കിട്ടിയില്ലെന്നും റിപ്പോര്‍ട്ടര്‍ കണ്ടുപിടിച്ചിട്ടുണ്ട്.
ബെര്‍ലുസ്കോണിയുമായി കിടക്ക പങ്കിട്ട സ്ത്രീകള്‍ക്ക് പണം നല്‍കുന്നതും രഹസ്യ ക്യാമറയില്‍ ചിത്രീകരിച്ചിട്ടുണ്ട്. താനുമായി രതിയിലേര്‍പ്പെടുന്ന സ്ത്രീകള്‍ക്ക് പണം നല്‍കിയിരുന്നില്ല എന്നാണ് ബെര്‍ലുസ്കോണി കുറെക്കാലമായി വാദിച്ചിരുന്നത്. ഇതിനൊക്കെ വേശ്യകളെ കൊണ്ടുവരാനും കൊണ്ടുപോകാനും സര്‍ക്കാരിന്റെ സ്വന്തം എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിക്കുന്ന കാര്യവും പുറത്തുവന്നിട്ടുണ്ട്. പെന്‍ഷന്‍കാരെയും മറ്റും ബാധിക്കുന്ന തരത്തിലുള്ള 54 ബില്യണ്‍ യൂറോയുടെ പുതിയ പദ്ധതി പ്രഖ്യാപിച്ചത് കഴിഞ്ഞാഴ്ചയാണ്. റോമിലെ പാര്‍ലമെന്റിന് മുമ്പില്‍ പോലീസും പൊതുജനങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ വരെ ഉണ്ടായ സംഭവത്തിന് പിന്നാലെയാണ് പൊതുഖജനാവില്‍നിന്ന് പണമെടുത്തുകൊണ്ടുള്ള ബെര്‍ലുസ്കോണിയുടെ കാമപേക്കൂത്തകള് അരങ്ങേറുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല