പിന്‍വലിക്കപ്പെട്ട ഒറ്റ രൂപ നോട്ടുകള്‍ മടക്കി കൊണ്ടുവരുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. 1994 ലാണ് ഒറ്റ രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിയത്.
പിങ്ക്, പച്ച നിറങ്ങളിലാണ് പുതിയ നോട്ട് പുറത്തിറങ്ങുക. ഒപ്പം ഏണ്ണ പര്യവേക്ഷണ യൂണിറ്റായ സാഗര്‍ സമ്രാട്ടിന്റെ ചിത്രം ആലേഖനം ചെയ്യുന്നുമുണ്ട്.
നേരത്തെ ഒറ്റ രൂപാ നോട്ടുകള്‍ അച്ചടിച്ചിരുന്നത് സര്‍ക്കാരാണ്. രണ്ടു രൂപ, അഞ്ചു രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് റിസര്‍വ് ബാങ്ക് ഒറ്റ രൂപ നോട്ടുകള്‍ മടക്കി കൊണ്ടുവരുന്നത്.
കറന്‍സി ഓര്‍ഡിനന്‍സ് പ്രകാരം സര്‍ക്കാരിന് നോട്ടുകള്‍ അച്ചടിക്കാനുള്ള അധികാരമില്ലെന്ന് റിസര്‍വ് ബാങ്ക് സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ കോയിനേജ് നിയമ പ്രകാരം സര്‍ക്കാരിന് നോട്ടുകള്‍ അച്ചടിക്കാം എന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
എങ്കിലും റിസര്‍വ് ബാങ്ക് എതിര്‍പ്പിനെ തുടര്‍ന്ന് 1994 ല്‍ ഒറ്റ രൂപ നോട്ടിന്റെ അച്ചടി സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. ഇപ്പോള്‍ റിസര്‍വ് ബാങ്ക് തന്നെ ഒറ്റ രൂപാ നോട്ടുമായി വരുന്നത് ബാങ്കും സര്‍ക്കാരും തമ്മിലുള്ള വടംവലി തുടരുന്നതിന്റെ സൂചനയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല