സ്വന്തം ലേഖകന്‍: ‘ഒരു രൂപാ നോട്ട് കൊടുത്താല്‍,’ ഒരു രൂപാ നോട്ട് വീണ്ടും പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക്. ഒരു രൂപയുടെ കറന്‍സി നോട്ട് റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ധനകാര്യ സെക്രട്ടറി രത്തന്‍ വാതലിന്റെ ഒപ്പോടുകൂടിയ നോട്ടിന് 9.7 സെന്റീമീറ്റര്‍ നീളവും, 6.3 സെന്റീമീറ്റര്‍ വീതിയുമുണ്ടാവും. പിങ്ക് കലര്‍ന്ന പച്ച നിറത്തിലാണ് നോട്ട് അച്ചടിക്കുക.
ഇതോടൊപ്പം 10, 20 രൂപയുടെ പുതിയ നോട്ടുകളും പുറത്തിറക്കും. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡോ. രഘുറാം രാജന്റെ ഒപ്പോടുകൂടിയ ഈ നോട്ടുകളുടെ രൂപകല്‍പന 2005 ലെ മഹാത്മാഗാന്ധി സീരിസിലുള്ളതിന് സമാനമായിരിക്കും.
രാജ്യത്ത് ചില്ലറ ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്ക് ഒരു രൂപ നോട്ടുകള്‍ വീണ്ടും അവതരിപ്പിക്കുന്നത്. നേരത്തെ പ്രചാരത്തിലുണ്ടായിരുന്ന ഒരു രൂപ, രണ്ടു രൂപ നോട്ടുകള്‍ പിന്നീട് റിസര്‍വ് ബാങ്ക് പിന്‍വലിച്ചതോടെ ഓര്‍മ്മയായി മാറുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല