സ്വന്തം ലേഖകന്‍: ഒരു വര്‍ഷം കൊണ്ട് കൊന്നൊടുക്കിയത് ഒന്നര ലക്ഷം എലികളെ, ബംഗ്ലാദേശ് കര്‍ഷകന് പുരസ്‌കാരം. എലികളുടെ ഉപദ്രവം കാരണം സഹികെട്ടപ്പോഴാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. തുടര്‍ന്ന് രാജ്യത്തിനും നാട്ടുകാര്‍ക്കും ഭീഷണിയായ എലിക്കൂട്ടത്തെ കൊന്നൊടുക്കുന്നത് ഹരമാക്കിയ അബ്ദുള്‍ ഖാലേഖ് മിര്‍ബോഹര്‍ എന്ന കര്‍ഷകനെ തേടി അവാര്‍ഡെത്തിയത് അങ്ങനെയാണ്.
ഒറ്റക്കൊല്ലം കൊണ്ട് ഇയാള്‍ കൊന്ന എലികളുടെ എണ്ണം കേള്‍ക്കണ്ടേ,? 1,?61,?220!! വിളവ് നശിപ്പിക്കുന്ന എലികളെ തുരത്താന്‍ സര്‍ക്കാര്‍ ആരംഭിച്ച കാമ്പയിന്രെ ഭാഗമായാണ് കൂട്ടക്കൊല നടന്നത്. ഏകദേശം 16,?250 രൂപയുടെ കാഷ് അവാര്‍ഡ് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് കര്‍ഷകന്‍ ഏറ്റുവാങ്ങിയത്.
ഉത്സാഹിയായ എലിക്കൊലയാളിയാണ് മിര്‍ബോഹറെന്ന് അവാര്‍ഡ് നിര്‍ണ്ണയിച്ച സര്‍ക്കാറിന്റെ വൃക്ഷ സംരക്ഷണ വിഭാഗം പ്രതിനിധി അബുള്‍ കലാം ആസാദ് പറഞ്ഞു. എലിയെ കൊല്ലുന്നതാണ് മറ്റെന്തിനെക്കാളും അയാള്‍ക്ക് സന്തോഷം പകരുന്നതെന്നും അവാര്‍ഡ് സമിതി വിലയിരുത്തി. സ്ത്രീകളാണ് എലിയെ കൊല്ലാന്‍ മിര്‍ബോഹറിനൊപ്പം കൂടിയത്. കൊല്ലപ്പെട്ട ജീവികളുടെ വാല്‍ മുറിച്ചെടുത്ത് അധികൃതരുടെ മുന്നില്‍ ഹാജരാക്കിയാണ് എണ്ണം വ്യക്തമാക്കിയത്.
1996 മുതല്‍ താന്‍ എലികളെ കൊല്ലുന്നുണ്ടെന്ന് അവാര്‍ഡ് ജേതാവ് പറഞ്ഞു. എനിക്കിഷ്ടമാണ് അവയെക്കൊല്ലാനെന്നും മിര്‍ബോഹര്‍ അഭിമാനത്തോടെ പറഞ്ഞു. എന്നാല്‍ ഇയാള്‍ ഭ്രാന്തനാണെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഹാംലിനിലെ പൈഡ്‌പൈപ്പറെ പോലെയാണ് ഇയാളുടെ രീതിയെന്നും നാട്ടുകാരില്‍ ഒരാള്‍ പറയുന്നു. സര്‍ക്കാര്‍ കാമ്പയിന്റെ ഭാഗമായി 130 ലക്ഷം എലികളെയാണ് ബംഗ്ലാ കര്‍ഷകര്‍ കൊന്നൊടുക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല