1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2011

സാന്‍ജുവാന്‍: ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു ചിലിയെ പരാജയപ്പെടുത്തി വെനസ്വേല കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമായി സെമിഫൈനലില്‍ കടന്നു. വെനിസ്വേലയുടെ ഒസ്‌വാല്‍ഡോ വിസ്‌കാരന്‍ഡോ, സ്വീചേറോ എന്നിവര്‍ ഓരോ ഗോള്‍വീതം നേടിയപ്പോള്‍ ചിലിയ്ക്കായി സുവാസോ ആണ് ഏക മറുപടി ഗോള്‍ നേടിയത്.

സൗത്ത് അമേരിക്കയിലെ പ്രമുഖനാല് ടീമുകളുടെ പട്ടികയില്‍ വെനുസ്വലക്ക് സ്ഥാനമുണ്ടാവും. പക്ഷെ ലാറ്റിനമേരിക്കയുടെ സ്വന്തം ലോകപ്പിന്റെ സെമിഫൈനലിലെത്താന്‍ ഇതുവരെ വെനസ്വേലക്ക് കഴിഞ്ഞിരുന്നില്ല. ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും രണ്ട് തവണ മാത്രമേ ഗോള്‍മുഖത്തേക്ക് നിറയൊഴിക്കാന്‍ കഴിഞ്ഞൊള്ളൂ. എന്നാല്‍ കിട്ടിയ അവസരം ഗോളാക്കി മാറ്റുന്നതില്‍ വെനുസ്വല വിജയിച്ചു. 34-ാം മിനിറ്റില്‍ അരാഗോ വലത് വശത്ത് നിന്നെടുത്ത് ഫ്രീകിക്ക് പ്രതാരോധനിരക്കാരന്‍ ഒസ്‌വാല്‍ഡോ വിസ്‌കാരന്‍ഡോ ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ ഗോള്‍ മടക്കാന്‍ കൂടുതല്‍ ഉണര്‍ന്ന് കളിച്ച ചിലിക്ക് പക്ഷെ ലക്ഷ്യം കണ്ടെത്താന്‍ 70-ാം മുനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. 70-ാം മിനിറ്റില്‍ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ കടന്ന സുവാസുവിന്റെ കനത്തഷോട്ട് ക്രോസ്ബാറില്‍ തട്ടി ഗോള്‍ലൈന്‍ കടക്കുകയായിരുന്നു. ഗോള്‍ ചിലിയ്ക്കു പ്രതീക്ഷ നല്‍കി. എന്നാല്‍ കളിയവസാനിക്കാന്‍ പത്തു മിനിറ്റു ശേഷിക്കേയായിരുന്നു സിച്ചേരോ(80)യുടെ വിജയഗോള്‍ പിറന്നത്. വീണ്ടും വീണുകിട്ടിയ ഫ്രീകിക്കില്‍ നിന്നായിരുന്നു വെനസ്വലയുടെ വിജയഗോള്‍. അരാഗ്വോ തൊടുത്ത ഫ്രീകിക്ക് കൈപിടിയിലൊതുക്കുന്നതില്‍ ചിലിയന്‍ ഗോള്‍കീപ്പര്‍ പരാജയപ്പെട്ടപ്പോള്‍ കാത്തുനിന്ന സിച്ചേരോ അവസരം മുതലാക്കുകയായിരുന്നു. ക്വാര്‍ട്ടറില്‍ പരാഗ്വെയാണ് വെനസ്വേലയുടെ എതിരാളികള്‍ . ബുധനാഴ്ചയാണ് സെമി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.