വറത്തും പൊരിച്ചുമൊക്കെ തിന്നാന്‍ ഇഷ്ടമുള്ളവര്‍ക്ക് കുറെക്കാലം കഴിയുമ്പോള്‍ ബോണസായി ലഭിക്കുന്ന അസുഖങ്ങളിലൊന്നാണ് പക്ഷാഘാതം. പക്ഷാഘാതം വരുമെന്ന് ആരും വറുത്തതും പൊരിച്ചതുമൊന്നും കഴിക്കാതിരിക്കത്തില്ല, അതുവേറെ കാര്യം. എന്നാല്‍പ്പിന്നെ വറുത്തതും പൊരിച്ചതുമൊക്കെ കഴിക്കാന്‍ പറ്റുന്ന രീതിയെക്കുറിച്ച് ആലോചിക്കുന്നതായിരിക്കും നല്ലതെന്ന് തോന്നുന്നു. അങ്ങനെയുള്ള തോന്നലാണ് പുതിയതരം ഭക്ഷണ രീതികളും മറ്റും കണ്ടുപിടുത്തതിലേക്ക് നയിക്കുന്നത്. ഒലിവെണ്ണ അത്തരത്തില്‍ കണ്ടുപിടിച്ച ഒന്നാണ്.
ഒലിവെണ്ണയില്‍ വറുത്തും പൊരിച്ചുമൊക്കെ കഴിച്ചാല്‍ പക്ഷാഘാതമൊന്നും വരില്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ഒലിവെണ്ണ സ്ഥിരമായി ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ പക്ഷാഘാതം വരാനുള്ള സാധ്യത ഏതാണ്ട് 41 ശതമാനം കുറയുമെന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. 8,000 പേരില്‍ നടത്തിയ പഠനമാണ് പുതിയ വെളിപ്പെടുത്തലിലേക്ക് നയിച്ചതെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ഫ്രാന്‍സ്, ഇറ്റലി, സ്പെയ്ന്‍, ഗ്രീസ്, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ കാലങ്ങളായി ഭക്ഷണം പാകംചെയ്യാന്‍ ഒലിവെണ്ണ ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ രാജ്യങ്ങളിലെല്ലാംതന്നെ പക്ഷാഘാത രോഗികള്‍ വളരെ കുറവാണ്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഒലിവെണ്ണയുടെ ഉപയോഗം കൂട്ടേണ്ടതാണെന്ന് ഗവേഷകര്‍ വ്യക്തമാക്കുന്നു.
ഇങ്ങനെ ഒലിവെണ്ണയൊക്കെ ഉപയോഗിച്ചിട്ടും ബ്രിട്ടണില്‍ ഓരോ വര്‍ഷവും 120,000 പേര്‍ പക്ഷാഘാതം മൂലം ദുരിതമനുഭവിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ കണക്കില്‍നിന്ന് മുപ്പത് ശതമാനം പേരും ഒരു മാസത്തിനുള്ളില്‍ മരിക്കുന്നുമുണ്ട്. ഇതിനൊക്കെയുള്ള പരിഹാരമാണ് ഒലിവെണ്ണയെന്ന് ഇതിനെക്കുറിച്ച് പഠനം നടത്തിയവര്‍ പറയുന്നു. പഠനം നടത്തിയ എണ്ണായിരം പേരില്‍ 7,625 പേര്‍ക്ക് അറുപത്തിയഞ്ച് വയസിനുശേഷവും പക്ഷാഘാതം വന്നില്ലെന്ന് ഗവേഷകര്‍ കണ്ടെത്തി. ഇതുതന്നെയാണ് ഒലിവെണ്ണയുടെ ഗുണമെന്നും അവര്‍ പറയു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല