ദോഹ: ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ഫുട്‌ബേള്‍ ടീം ഖത്തറിനോട് തോറ്റു. ഇന്നലെ ദോഹയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ യുവനിര തോറ്റത്.
കളിയുടെ ഏഴാം മിനിറ്റില്‍ ഇന്ത്യായാണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ തുടക്കത്തില്‍ തന്നെ നേടിയ ഗോളിന്റെ മുന്‍തൂക്കം പിന്നീടങ്ങോട്ട് കളിയില്‍ നിലനിറുത്താന്‍ ഇന്ത്യക്കായില്ല. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസിലും തുടക്കത്തില്‍ ലീഡ് നേടിയതിന് ശേഷം ഇന്ത്യ 21 ന് തോറ്റിരുന്നു. യോഗ്യതാ മത്സരത്തിന്റെ രണ്ടാം പാദ മത്സരം വ്യായാഴ്ച പുനെയില്‍ നടക്കും.
തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യക്ക് വേണ്ടി കളിയുടെ ഏഴാം മിനിറ്റില്‍ ഐ ലീഗ്, ക്ലബ്ബ് ഇന്ത്യന്‍ ആരോസ് താരം ജെ ജെ ലാല്‍പേഖുല ഗോള്‍ നേടി. തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം ഉണര്‍ന്ന് കളിച്ച ഖത്തര്‍ 14ാം മിനിറ്റില്‍ അല്‍ ഖന്‍ഫാനിലൂടെ സമനില ഗോള്‍ നേടി. കളിയുടെ രണ്ടാം പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ച ഖത്തറിനു വേണ്ടി 54ാം നിനിറ്റില്‍ അല്‍ ഖല്‍ഫാനിയും 68ാം മിനുറ്റില്‍ എല്‍നീലും ഗോളുകള്‍ നേടി.
മലയാളി താരം സബീത് ആദ്യ ഇലവനില്‍ ടീമിലിടം നേടിയപ്പോള്‍ സക്കീര്‍ 73ാം മിനിറ്റില്‍ പകരക്കാരനായി കളത്തിലിറങ്ങി. ആദ്യ ഗോളിന് വഴിയൊരുക്കിയതും സബീത് ആയിരുന്നു. ക്യാപ്റ്റന്‍ രാജു ഗെയ്ക്കാവാദില്‍ നിന്നും ഏറ്റുവാങ്ങിയ ബോള്‍ കാലില്‍ കുരുക്കി സബീത് നല്‍കിയ അളന്നുമുറിച്ച പാസ് ജെ ജെ ക്യത്യതയോടെ വലയിലാക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല