ലണ്ടന്‍: കായിക പരിശീലനങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ വസ്ത്രം മാറുന്നത് ഒളിക്യാമറിയില്‍ പകര്‍ത്തിയെന്ന് അധ്യാപകന്റെ കുറ്റസമ്മതം. 28 കാരനായ റിച്ചാര്‍ഡ് വാട്കിന്‍സനാണ് കായിക പരിശീലനങ്ങള്‍ക്കായി വസ്ത്രം മാറുന്ന വിദ്യാര്‍ത്ഥികളും ചിത്രം താന്‍ പകര്‍ത്തിയെന്ന് ചിപ്പന്‍ഹാം മജിസ്‌ട്രേറ്റിനുമുമ്പാകെ സമ്മതിച്ചത്.
വില്‍റ്റ്‌ഷൈറിലെ കാള്‍നെയിലെ ഒരു െ്രെപമറി സ്‌ക്കൂളില്‍ അധ്യാപകനായിരുന്നു വാറ്റ്കിന്‍സ്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് 2010 നവംബറില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് വാറ്റ്കിന്‍സ് ജോലി രാജിവച്ചു. കുട്ടികളുടെ 23,357 അശ്ലീലചിത്രങ്ങള്‍ ഇയാളുടെ പേഴ്‌സണല്‍ കംപ്യൂട്ടറില്‍ ശേഖരിച്ചുവച്ചതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുമായി ബന്ധപ്പെട്ട അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതുള്‍പ്പെടെ 13 കുറ്റങ്ങളാണ് ഇയാള്‍ക്കുമേലുള്ളത്.
ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്ത 170 ചിത്രങ്ങളും 7 വീഡിയോയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട് . അദ്ദേഹത്തിന് നാണക്കേട് തോന്നുന്നതായും, താന്‍ കാരണം സ്‌ക്കൂളിനും കുട്ടികള്‍ക്കും മോശം പ്രതിച്ഛായ ലഭിച്ചതില്‍ കുറ്റബോധമുള്ളതായും വിറ്റ്കിന്‍സിന്റെ അഭിഭാഷകന്‍ അറിയിച്ചു. ഇത് അദ്ദേഹത്തിന്റെ കുടുംബത്തില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. അറസ്റ്റിലാകുന്ന സമയത്ത് അദ്ദേഹം തന്റെ ആദ്യ കുഞ്ഞിനുവേണ്ടി കാത്തിരിക്കുകയായിരുന്നെന്നും ഈ വര്‍ഷം ജനുവരിയില്‍ കുഞ്ഞുജനിച്ചെന്നുമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അദ്ദേഹം കോടതിയെ അറിയിച്ചു.
അതേ സമയം വിധി പറയാനായി കേസ് ക്രൗണ്‍ കോര്‍ട്ടിലേക്ക് മാറ്റണമെന്ന പ്രോസിക്യൂട്ടറുടെ ആവശ്യം മജിസ്‌ട്രേറ്റ് പീറ്റര്‍ ഫ്രാന്‍സിസ് അംഗീകരിച്ചിട്ടുണ്ട്. ഇയാള്‍ ഈ ചിത്രങ്ങളെടുത്തത് സ്വകാര്യ സ്വത്തായി സൂക്ഷിക്കാനും പിന്നീട് കണ്ട് ആസ്വദിക്കുന്നതിനും വേണ്ടായാണെന്ന് പ്രോസിക്യൂട്ടര്‍ ആലാസ്‌റ്റൈര്‍ നിബ്‌സൈറ്റ് കോടതിയെ അറിയിച്ചു. കാണാന്‍ ഭംഗിയുള്ള കുട്ടികളെയാണ് ഇയാള്‍ ലക്ഷ്യമിട്ടതെന്ന് ഈ ചിത്രങ്ങള്‍ കണ്ടാല്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. വില്‍ക്കിറ്റ്‌സിന് ജാമ്യം അനുവദിച്ച കോടതി കേസ് വിധി പറയുന്നത് ക്രൗണ്‍ കോര്‍ട്ടിലേക്ക് മാറ്റി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല