റിയോ ഡി ജനീറോ: ബ്രസീല്‍ തലസ്ഥാനമായ റിയോ ഡി ജനീറോയില്‍ 2016 ല്‍ നടക്കുന്ന ഒളിംപിക്സിന്റെ ഔദ്യോഗിക ലോഗോ പുറത്തിറക്കി. പുതുവത്സരപ്പിറവിക്ക് തൊട്ടുമുമ്പ് കോപ്പകബാന ബീച്ചില്‍ നടന്ന ചടങ്ങില്‍ 15 ലക്ഷത്തോളം ജനങ്ങളെ സാക്ഷി നിര്‍ത്തിയാണ് ലോഗോ പുറത്തിറക്കിയത്.
കൈകാലുകള്‍ പരസ്പരം കോര്‍ത്തുപിടിച്ച് വൃത്തത്തിനുള്ളില്‍ നൃത്തം ചെയ്യുന്ന മൂന്നു മനുഷ്യരൂപങ്ങളെയാണ് ലോഗോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇന്നിന്റെ പ്രചോദനവും ഭാവിയുടെ പൈതൃകവുമാണ് ലോഗോ പ്രതിനിധാനം ചെയ്യുന്നത്. ബ്രസീലിലെ 139 ഏജന്‍സികളില്‍ നിന്നും മത്സരത്തിലൂടെയാണ് പുതിയ ലോഗോ തിരഞ്ഞെടുത്തത്. രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് ജാക്സ് റോഗ് ചടങ്ങിനെത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല