1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2011

ഒളിമ്പിക്‌സ് സമയത്ത് ലണ്ടനില്‍ കാറുകള്‍ നിരോധിക്കണമെന്ന് ആവശ്യമുയര്‍ന്നു. അല്ലെങ്കില്‍ പരിസ്ഥിതി മലിനീകരണമെന്ന കാരണം പറഞ്ഞ് ഏതാണ്ട് 175 മില്യണ്‍ പൗണ്ടോളം നഷ്ടപ്പെടുമെന്നു മുന്നറിയിപ്പുണ്ട്.

കൂടാതെ ഒളിമ്പിക്‌സ് സമയത്ത് കാറുകള്‍ നിരത്തിലിറക്കുന്നത് മാരത്തോണ്‍ അടക്കമുള്ള മല്‍സരങ്ങളെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പഴയ ഡീസല്‍ കാറുകള്‍ നിരത്തിലിറങ്ങുന്നത് പ്രധാനമായും തടയണമെന്നാണ് പരിസ്ഥിതി വാദികള്‍ ആവശ്യപ്പെടുന്നത്. നേരത്തേ ബീയ്ജിങ് ഒളിമ്പിക്‌സില്‍ കാറുകള്‍ക്ക് നിരോധനമെര്‍പ്പെടുത്തിയിരുന്നു.

കൂടാതെ പരിസ്ഥി മലിനീകരണം നിയന്ത്രണരേഖയ്ക്കും പുറത്തായാല്‍ വരുമാനത്തില്‍ നിയന്ത്രണം വരുത്താന്‍ അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റി ശ്രമിച്ചേക്കുമെന്നും സൂചനയുണ്ട്. യൂറോപ്യന്‍ യൂണിയന്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ മറികടന്നാല്‍ സംപ്രേഷണത്തിലൂടെ ലഭിക്കുന്ന വരുമാനത്തില്‍ 25 ശതമാനം പിടിച്ചെടുക്കുമെന്നാണ് സൂചന.

2008ല്‍ ബീജിങ്ങില്‍ നടന്ന ഒളിമ്പിക്്‌സുമായി ബന്ധപ്പെട്ട് കാറുകള്‍ നിരത്തിലിറക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ വരുത്തിയിരുന്നു. പരിസ്ഥിതിക്ക് കേടുവരുത്തുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഏതാണ്ട് ഒരു മില്യണിലധികം കാറുകളായിരുന്നു നിരത്തില്‍ നിന്ന് വിട്ടുനിന്നത്. കൂടാതെ പല ഫാക്ടറികളും അടയ്ക്കുകയും ചെയ്തിരുന്നു. 2012 ഒളിമ്പിക്‌സ് സമയത്ത് ബ്രിട്ടനില്‍ കടുത്ത മലിനീകരണത്തിന് സാധ്യതയുണ്ടെന്നാണ് കണക്കാക്കുന്നത്.

എന്നാല്‍ കാര്‍ നിരോധനം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നില്ലെന്ന് ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. ഗതാഗതരംഗത്ത് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെങ്കിലും കാറുകള്‍ നിയന്ത്രിക്കില്ല. തുടര്‍ച്ചയായി ഭരണത്തിലേറുന്ന സര്‍ക്കാറുകള്‍ മിലനീകരണം നിയന്ത്രിക്കുന്ന കാര്യത്തില്‍ അലംഭാവം കാട്ടിയെന്ന് ഗ്രീന്‍ പാര്‍ട്ടിയുടെ ജെന്നി ജോണ്‍സ് പറഞ്ഞു. അതിനിടെ ഒളിമ്പിക്‌സ് സമയത്ത് മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളെല്ലാം നിരോധിക്കണമെന്ന് സിമണ്‍ ബിര്‍ക്കറ്റ് ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.