1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 5, 2011

ലണ്ടന്‍: ചാന്‍സലര്‍ ജോര്‍ജ് ഒസ്ബോണിനെതിരെ ലേബര്‍ പാര്‍ട്ടി നേതാവ് എഡ് മിലിബാന്‍ഡ് രംഗത്തെത്തി. വാറ്റ് നിരക്ക് പണക്കാരെ അപേക്ഷിച്ച് പാവപ്പെട്ടവരെ കുറച്ചേ ബാധിക്കുകയുളളൂ എന്ന ഒസ്ബോണിന്റെ പ്രസ്‌താവനയ്‌ക്കെതിരെയാണ് മിലിബാന്‍ഡിന്റെ രൂക്ഷ വിമര്‍ശനം. ജനങ്ങളെ മണ്ടന്‍മാരാക്കുന്ന നടപടിയാണ് ഒസ്ബോണിന്റേതെന്ന് മിലിബാന്‍ഡ് വിമര്‍ശിച്ചു.

കുറഞ്ഞ വരുമാനമുളള​കുടംബങ്ങളെ സര്‍ക്കാരിന്റെ നടപടി പ്രതികൂലമായി ബാധിക്കും. സെയില്‍ ടാക്സ് ഉയര്‍ത്തിയത് പെന്‍ഷന്‍കാരെ ബാധിക്കും. വാറ്റ് നിരക്ക് ഉയര്‍ത്തിയത് വിലക്കയറ്റമുണ്ടാക്കും- മിലിബാന്‍ഡ് പറഞ്ഞു.

എന്നാല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിറുത്താന്‍ കര്‍ശന നടപടികളുമായി മുന്നോട്ടുപോകേണ്ടി വരുമെന്ന് ഒസ്ബോണ്‍ പ്രതികരിച്ചു.  ടാക്സ് നിരക്ക് ഉയര്‍ത്തിയതിലൂടെ 13.5 ബില്യണ്‍ അധികമായി ലഭിക്കുമെന്നാണ് സര്‍ക്കരിന്റെ പ്രതീക്ഷ.

” നടപടികള്‍ കടുത്തതാണ്. ഇത്തരം നയങ്ങളിലൂടെ സര്‍ക്കാരിലൂടെയേ സര്‍ക്കാരിന്  മുന്നോട്ടുപോകാനാവൂ. സാമ്പത്തിക വീഴ്‌ച ഇല്ലാതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം” ഒസ്ബോണ്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.