1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2011

തോമസ്‌ പുളിക്കല്‍

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) യു.കെ ഇന്ദിരാഗാന്ധി അനുസ്മരണം വിവിധ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ചു. ലണ്ടന്‍ റീജിയണില്‍ ഈസ്റ്റ് ഹാമിലും നോര്‍ത്ത് വെസ്റ്റ് റീജണില്‍ മാഞ്ചസ്റ്ററിലും മിഡ്‌ലാന്റ്‌സ് റീജണില്‍ സ്റ്റോക്ക് ഓണ്‍ ട്രന്റിലും യോര്‍ക്ക്‌ഷെയറിലെ വെയ്‌ക്ക്‌ഫീല്‍ഡിലുമാണ് ഇന്ദിരാജി അനുസ്മരണം നടന്നത്.

ലണ്ടന്‍: ഈസ്റ്റ്‌ ഹാമില്‍ ചേര്‍ന്ന ലണ്ടന്‍ റീജണല്‍ യോഗത്തില്‍ ന്യൂ ഹാം കൗണ്‍സില്‍ പ്രസിഡന്റ് ബിജു ഗോപിനാഥ് അദ്ധ്യക്ഷനായിരുന്നു. ലണ്ടന്‍ റീജണല്‍ ചെയര്‍മാന്‍ ടോണി ചെറിയാന്‍ ആമുഖ പ്രഭാഷണം നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ മോഹന്‍ ദാസ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു. കെ.എസ്.യു മുന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഗിരി മാധവന്‍ ഇന്ദിരാജി അനുസ്മരണ പ്രസംഗം നടത്തി. സര്‍വമത പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചിരുന്നു.

മാഞ്ചസ്റ്ററിലെ ലോങ്‌സൈറ്റ് സെന്റ് ജോസഫ്‌സ് ചര്‍ച്ച് പാരിഷ് ഹാളില്‍ ചേര്‍ന്ന നോര്‍ത്ത് വെസ്റ്റ് റീജണല്‍ ഇന്ദിരാജി അനുസ്മരണ സമ്മേളനത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ പ്രസിഡന്റ് സോണി ചാക്കോ അധ്യക്ഷനായിരുന്നു. യോഗം ആരംഭിക്കുന്നതിന് മുന്‍പ് മന്ത്രി ടി.എം. ജേക്കബിന്റെയും കോണ്‍ഗ്രസ് നേതാവ് എം.പി ഗംഗാധരന്റെയും നിര്യാണത്തില്‍ ദുഃഖം രേഖപ്പെടുത്തി ജോജി സൈമണ്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ദേശീയ കാമ്പയിന്‍ കമ്മറ്റി അംഗം പോള്‍സണ്‍ തോട്ടപ്പിള്ളി സമ്മേളനം ഉദ്‌ഘാടനം ചെയ്തു. മുന്‍ പഞ്ചായത്ത് അംഗം ജോബി കരിങ്കുന്നം ഇന്ദിരാജി അനുസ്മരണ പ്രസംഗം നടത്തി. മുന്‍ കിടങ്ങൂര്‍ പഞ്ചായത്ത് അംഗം ബേബി സ്റ്റീഫന്‍, ജോര്‍ജ് വടക്കുംചേരി, ഷൈജു ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. സുനില്‍ ഫിലിപ്പ് സ്വാഗതം ആശംസിക്കുകയും അരുണ്‍ ചന്ദ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

മിഡ്‌ലാന്റ്‌സ് റീജിയണ്‍ ഇന്ദിരാജി അനുസ്മരന സമ്മേളനം സ്റ്റോക്ക്‌ ഓണ്‍ ട്രന്റ്‌ ഷെല്‍ട്ടണ്‍ സെന്ററില്‍ തോമസ് ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. കെ.എസ്.യു മുന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി മാമ്മന്‍ ഫിലിപ്പ് സമ്മേളനം ഉദ്‌ഘാടനം ചെയ്തു. മുളന്തുരുത്തി കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി മുന്‍ പ്രസിഡന്റ് വിജി. കെ.പി അനുസ്മരണ പ്രഭാഷണം നടത്തി. ദേശീയ കാമ്പയിന്‍ കമ്മറ്റി അംഗം പ്രമോദ് ബര്‍മ്മിങ്‌ഹാം, മന്ത്രി ടി.എം ജേക്കബിന്റെയും കോണ്‍ഗ്രസ് നേതാവ് എം.പി ഗംഗാധരന്റെയും വിയോഗത്തില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജോഷി വര്‍ഗീസ് സ്വാഗതവും ജോസ് തോമസ് നന്ദിയും രേഖപ്പെടുത്തി. സോജന്‍ നമ്പ്യാപറമ്പില്‍, ജോസ്, ജോണ്‍സണ്‍ ജോണ്‍, ക്രിസ്റ്റി സെബാസ്റ്റ്യന്‍, അനില്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

യോര്‍ക്ക്‌ഷെയര്‍ റീജണില്‍ ഇന്ദിരാജി അനുസ്മരണ സമ്മേളനം വെയ്‌ക്ക്‌ഫീല്‍ഡില്‍ നടന്നു. കൗണ്‍സില്‍ കമ്മറ്റി പ്രസിഡന്റ് വിനു ജോസഫ് ചൂളയ്ക്കലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം മഹാത്മാ ഗാന്ധി സര്‍വകലാശാല മുന്‍ സെനറ്റ് അംഗം എബി സെബാസ്റ്റ്യന്‍ ഉദ്‌ഘാടനം ചെയ്തു. സെക്രട്ടറി സേവ്യര്‍ ചുമ്മാര്‍ (ജിജോ) മന്ത്രി ടി.എം. ജേക്കബിന്റെയും കോണ്‍ഗ്രസ് നേതാവ് എം.പി ഗംഗാധരന്റെയും വേര്‍പാടില്‍ ദുഃഖം പ്രകടിപ്പിച്ച് അനുശോചന പ്രമേയം അവതരിപ്പിച്ചു. ടോമി കോലഞ്ചേരി ഇന്ദിരാജി അനുസ്മരണ പ്രസംഗം നടത്തി. സര്‍വമത പ്രാര്‍ത്ഥനയ്ക്ക് ട്രഷറര്‍ സ്റ്റെനി ജോണ്‍ ചവറാട്ട് നേതൃത്വം നല്‍കി. സാബു മാടശ്ശേരി, ജോസ് സ്ക്കാര്‍ബറോ എന്നിവര്‍ പ്രസംഗിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.