ഒ.ഐ.സി.സി യു.കെ സൗത്ത് ഈസ്റ്റ് റീജണല്‍ സെക്രട്ടറി തേജു മാതൂസിന്റെ പിതാവ് പെരുമ്പാവൂര്‍ ഐമുറി പൊട്ടയ്ക്കല്‍ പി.വി. മത്തായി (71) നിര്യാതനായി. ഭാര്യ: അല്‍ഫോന്‍സാ മാത്യൂസ്. മക്കള്‍: ജൂബി ജോണ്സണ്, ബിജു മാത്യൂസ്, തേജു മാത്യൂസ് (ക്രോളി, സസക്സ്, യു.കെ), മരുമക്കള്‍: ടി.പി ജോണ്സണ്, നിഷ ബിജു, ദീപ്തി തേജു. സംസ്ക്കാരം ജൂലൈ 24 തിങ്കളാഴ്ച്ച രാവിലെ 10 മണിയ്ക്ക് ഐമുറി സേക്രട്ട് ഹാര്‍ട്ട് പള്ളിയില്‍ നടത്തപ്പെടും.
ഒ.ഐ.സി.സി യു.കെ ദേശീയ പ്രസിഡന്റ് ജെയ്സണ്‍ ജോര്‍ജ് ഭാരവാഹികളായ അഡ്വ. എബി സെബാസ്റ്റ്യന്‍, മാമ്മന്‍ ഫിലിപ്പ്, തോമസ് പുളിയ്ക്കല്‍, പോള്‍സണ്‍ തോട്ടപ്പള്ളി, ഡോ. രാധാകൃഷ്ണ പിള്ളൈ, ബിനു കുര്യാക്കോസ്, അനു കലയന്താനം, അഡ്വ. ജെയ്സണ്‍ ഇരിങ്ങാലക്കുട, ടോണി ചെറിയാന്, സോബന് ജോര്‍ജ്, അഡ്വ. ജിജോ സെബാസ്റ്റ്യന്‍, റെഞ്ചി വര്‍ക്കി, ഡോ. സിബി വേകത്താനം എന്നിവര്‍ അനുശോചിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല