ബ്രിട്ടണില്‍ പുതിയതായി രൂപീകരിക്കുന്ന ഒ.ഐ.സി.സി യുടെ പ്രവര്‍ത്തകയോഗം സണ്ടര്‍ലാന്റില്‍ ചേരുന്നു. ഇംഗ്ലണ്ടിലെ നോര്‍ത്ത് ഈസ്റ്റ് റീജിയണിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിന് വേണ്ടിയാവും പ്രധാനമായും ഈ യോഗം സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. ലണ്ടന്‍ ഈസ്റ്റ് ഹാം, ബര്‍മ്മിങ് ഹാം, മാഞ്ചസ്റ്റര്‍, ക്രോയിഡോണ്‍ എന്നിവിടങ്ങളില്‍ ഇതിനു മുന്‍പ് യോഗങ്ങള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. ജൂലൈ രണ്ട് ശനിയാഴ്‌ച്ച കാര്‍ഡിഫിലും യോഗം സംഘടിപ്പിച്ചിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും എറണാകുളം ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന ശ്രീ ഫ്രാന്‍സിസ് വലിയപറമ്പില്‍ ഉദ്‌ഘാടനം ചെയ്ത മാഞ്ചസ്റ്റര്‍ യോഗത്തില്‍ നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള പ്രതിനിധികളും പങ്കെടുത്തിരുന്നു. ആ യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സണ്ടര്‍ലാന്റിലെ മുപ്പതാം തീയതി നടക്കുന്ന യോഗം സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും പോഷകസംഘടനകളുടേയും സജീവപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന മുന്‍കാല നേതാക്കന്മാരും പ്രവര്‍ത്തകരും യോഗത്തില്‍ സംബന്ധിക്കുന്നതാണ്. നാട്ടില്‍ നിന്നുള്ള പ്രമുഖ നേതാക്കള്‍ ടെലിഫോണ്‍ കോണ്‍ഫ്രന്‍സിലൂടെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
നോര്‍ത്ത് ഈസ്റ്റ് റീജിയണില്‍ നിന്നുള്ള മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കന്മാരെയും പ്രവര്‍ത്തകരെയും സ്വാഗതം ചെയ്യുന്നു. ഡര്‍ഹം, നോര്‍ത്താംബര്‍ലാന്റ്, തയിന്‍ ആന്റ് വിയര്‍, തീസ് വാലി കൗണ്ടികളില്‍ നിന്നുള്ളവരാണ് നോര്‍ത്ത് ഈസ്റ്റ് റീജിയണില്‍ പെടുന്നത്. വൈകുന്നേരം അഞ്ച് മണിയ്ക്കാണ് യോഗം തുടങ്ങുന്നത്.
വിശദവിവരങ്ങള്‍ക്ക്
ഇഗ്‌നേഷ്യസ് വര്‍ഗീസ്: 07921821516
ജോര്‍ജ് മേലേത്ത്: 07838444001
സാജന്‍ ജോര്‍ജ്: 07886842190
പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:
114, Fordham Road
Sunderland SR4 0AU
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല