ഓക്സ്ഫോര്‍ഡ് മലയാളി സമാജത്തിന്റെ ഓണാഘോഷം സെപ്റ്റംബര്‍ ഇരുപത്തിനാലാം തീയതി ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണി മുതല്‍ രാത്രി പത്തര വരെ ആഘോഷിക്കും. JR Hospital Tingwick ഹാളില്‍ നടക്കുന്ന ഓണാഘോഷത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. പന്ത്രണ്ടു മണിക്ക് അത്തപൂക്കളം, ഒരു മണി മുതല്‍ നാലു മണി വരെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, നാലു മണി മുതല്‍ അഞ്ചു മണി വരെ പുരുഷന്‍ മാരുടെയും സ്ത്രീകളുടെയും വടംവലി മത്സരം എന്നിവ നടക്കും. വടംവലി മത്സരത്തിനു ശേഷം വിഭവ സമൃദ്ധമായ ഓണ സദ്യ നടക്കും. തുടര്‍ന്ന് പൊതു സമ്മേളനവും, എട്ടു മണിക്ക് തിരുവാതിര കളിയെ തുടര്‍ന്ന് ഗാനമേളയും ഉണ്ടായിരിക്കും. ആഘോഷ പരിപാടികള്‍ക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ നേത്രുത്വം നല്‍കും. ഈ ഓണാഘോഷത്തിലേക്ക് എല്ലാ മലയാളികളെയും ക്ഷണിക്കുന്നതായി പ്രസിഡന്റ് ടിറ്റോ തോമസ് , സെക്രട്ടറി ടിജു തോമസ് എന്നിവര്‍ അറിയിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല