സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പത്രോസ്-പൗലോസ് ശ്ലീഹാന്മാരുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനാഘോഷവും കുടുംബ നവീകരണ ധ്യാനവും നടക്കുന്നു. ജൂലൈ 1,2 തിയ്യതികളില്‍ മാസ്റ്റണ്‍ റോഡിലുള്ള സെന്റ് മിഖായേല്‍ ആന്‍ഡ് ഓള്‍ ഏഞ്ചല്‍സ് പള്ളിയിലാണ് ശുശ്രൂഷകളും ആഘോഷവും ഒരുക്കുന്നത്. സഖറിയാസ് മാര്‍ പിലക്‌സിനോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ കുടുംബ നവീകരണ ധ്യാനവുമായി ഭക്തി നിര്‍ഭരമായി തിരുന്നാള്‍ ആഘോഷിക്കും. തിരുന്നാള്‍ കുര്‍ബ്ബാനയാനന്തരം പ്രദക്ഷിണവും സമാപന ആശിര്‍വ്വാദവും നേര്‍ച്ചയും സ്‌നേഹവിരുന്നും ഉണ്ടായിരിക്കും.
പ്രോഗ്രാം
ജൂലൈ 1ന് വെള്ളിയാഴ്ച
17:30 തിരുമേനിക്ക് സ്വീകരണം
18:00 സന്ധ്യ പ്രാര്‍ത്ഥന
18:45 വചന ശുശ്രൂഷ, നവീകരണ പ്രാര്‍ത്ഥന
21:00 ആശിര്‍വ്വാദം
ജൂലൈ 2 ശനിയാഴ്ച
9:00 പ്രഭാത പ്രാര്‍ത്ഥന
10:00 തിരുന്നാള്‍ കുര്‍ബ്ബാന
11:00 വി.ശ്ലീഹന്മാരോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാര്‍ത്ഥന
11:30 അനുഗ്രഹ പ്രഭാഷണം
12:00 ധൂപ പ്രാര്‍ത്ഥന, റാസ
12:30 ആശിര്‍വ്വാദം, നേര്‍ച്ച
12:45 വഴിപാട് സാധന ലേലം
13:00 സ്‌നേഹവിരുന്ന് സമാപനം
കൂടുതല്‍ വിവരങ്ങള്‍ക്ക്:
എബി കുര്യന്‍ (സെക്രട്ടറി): 07961541121
ഫിലിപ്പ് തോമസ് (ട്രഷറര്‍): 07861398506
പള്ളിയുടെ വിലാസം:
St/Micheal’s & All Angel’s Church, Mastron Road, Oxford. OX3 OJA
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല