ലണ്ടന്‍: വരുമാനം വര്‍ധിപ്പിക്കാനായി പ്രശസ്തമായ ഓക്സ്ഫോര്‍ഡ് യൂനിവേഴ്സിറ്റി ഫീസ് നിരക്ക് വര്‍ധിപ്പിക്കുന്നു. ട്യൂഷന് ഫീസായി ഏറ്റവും ഉയര്‍ന്ന നിരക്കായ 90,00 പൗണ്ട് ഈടാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.
2012 മുതലുള്ള ഫീസ് നിരക്ക് നിശ്ചയിക്കാനുള്ള യോഗത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തിരുന്നു. ഏറ്റവും കുറഞ്ഞത് 80,00 പൗണ്ട് വരെ ഈടാക്കണമെന്നായിരുന്നു പ്രോവൈസ് ചാന്‍സലര്‍ ടോണി മൊണാക്കോ നിര്‍ദേശിച്ചത്.
എന്നാല്‍ യൂണിവേഴ്സിറ്റിയിലെ ഫീസിനായുള്ള കമ്മറ്റി എല്ലാ കോഴ്സുകള്‍ക്കും 90,00 പൗണ്ട് വരെ വര്‍ധനവ് വരുത്തണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. അതിനിടെ ഓക്സ്ഫോര്‍ഡിന്റെ തീരുമാനം പിന്തുടര്ന്ന് മറ്റ് യൂണിവേഴ്സിറ്റികളും ഫീസ് വര്‍ധിപ്പിക്കുമെന്നാണ് സൂചന.
അതിനിടെ സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഫീസ് വര്‍ധിപ്പിക്കുന്നത് വന്‍ പ്രതിഷേധത്തിനിടയാക്കുമെന്നാണ് സൂചന. പാവപ്പെട്ട കുടുംബത്തിലെ വിദ്യാര്‍ത്ഥികളെ ഫീസ് വര്‍ധനവില്‍ നിന്നും ഒഴിവാക്കണമെന്നും നിര്‍ദേശം ഉയര്‍ന്നിട്ടു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല