മലബാറിന്റെ സ്വന്തം കായിക ഇനമായ ഫുട്‌ബോള്‍ മത്സരത്തിന്റെ പശ്ചാത്തലമുള്ള സെവന്‍സ് ഓണത്തിന് തിയേറ്ററുകളിലെത്തും. പൂര്‍ണ്ണമായും യുവതാരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത് ജോഷിയാണ്. മലയാളസിനിമയിലെ ഏറ്റവും മുതിര്‍ന്ന സംവിധായകനാണെങ്കിലും യുവപ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് പടമെടുക്കുന്ന ചുരുക്കം ചില സംവിധായകരില്‍ ഒരാളാണ് ജോഷി. കാലത്തിനനുസരിച്ച അപ്‌ഡേറ്റാവുക എന്നതാണ് ജോഷിയെ മറ്റു സംവിധായകരില്‍നിന്ന് വേറിട്ടുനിര്‍ത്തുന്നത്.
ഫുട്‌ബോളിന്റെ പിന്നാമ്പുറങ്ങളിലൂടെയുള്ള ഒരു ക്രൈം തില്ലറാണ് ജോഷി ഒരുക്കിയിരിക്കുന്നത്. ആത്മാര്‍ത്ഥ സുഹൃത്തുക്കളായ ഏഴുപേരുടെ കഥയാണ് സെവന്‍സ് പറയുന്നത്. ഒരു ഫുട്‌ബോള്‍ കളിയുടെ കഥയെന്നതിലുപരി കളിക്കാരുടെ കഥയാണ് സെവന്‍സ് പറയുന്നത്. പണത്തിനോടുള്ള ഇന്നത്തെ തലമുറയുടെ ആര്‍ത്തിയും അതിനായി കാട്ടിക്കൂട്ടുന്ന പ്രശ്‌നങ്ങളുമാണ് സെവന്‍സ് ചര്‍ച്ച ചെയ്യുന്നത്.
കുഞ്ചാക്കോ ബോബന്‍, നദിയാ മൊയ്തു, ആസിഫ് അലിസ ഫഹദ് ഫാസില്‍, നിവിന്‍ പോളി, മിഥുന്‍, രജിത് മേനോന്‍, കുട്ടു, ഭാമ, റിമ കല്ലിങ്കല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കുഞ്ചാക്കോ ബോബന്റെ ആദ്യത്തെ ജോഷി ചിത്രമാണ് സെവന്‍സ്. ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ഇഖ്ബാല്‍ കുറ്റിപ്പുറമാണ്. മലയാളികളുടെ പ്രിയതാരം നദിയാ മൊയ്തു പോലീസ് കമ്മീഷണറുടെ വേഷത്തിലാണ് സെവന്‍സിലെത്തുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല