സജീഷ് ടോം (യുക്മ നാഷണല്‍ പി ആര് ഒ & മീഡിയ കോര്‍ഡിനേറ്റര്‍): യുക്മ ദേശീയ റീജിയണല്‍ കമ്മറ്റികളുടെയും അംഗ അസോസിയേഷനുകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസമാഹരണാര്‍ത്ഥം യുക്മ ദേശീയ കമ്മറ്റി അവതരിപ്പിക്കുന്ന യുഗ്രാന്റ് സമ്മാന പദ്ധതി 2019 ന് വമ്പിച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതല്‍ സമ്മാനങ്ങളുമായാണ് ഈ വര്‍ഷം യുഗ്രാന്ന്റ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
യുക്മ യു ഗ്രാന്റ് 2019 ന്റെ ടിക്കറ്റ് വില്‍പ്പനക്ക് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രാദേശീക അസോസിയേഷനുകളുടെ തിരുവോണാഘോഷ പരിപാടികള്‍ യുഗ്രാന്‍ഡ് വില്‍പ്പനക്കുള്ള വന്‍ വേദികളായി മാറിക്കൊണ്ടിരിക്കുകയാണ്. പല അസോസിയേഷനുകളും റാഫിള്‍ സമ്മാനമായി യുഗ്രാന്‍ഡ് ടിക്കറ്റുകള്‍ നല്‍കുന്നത് ടിക്കറ്റ് വില്‍പ്പന ആവേശകരമാക്കുന്നു.
കൂടുതല്‍ ആകര്‍ഷകങ്ങളായ സമ്മാനങ്ങളാണ് ഈ വര്‍ഷം യു കെ മലയാളികളെ കാത്തിരിക്കുന്നത്. പത്തു പൗണ്ട് വിലയുള്ള ഒരു ടിക്കറ്റ് എടുക്കുന്ന വ്യക്തിക്ക് പതിനായിരത്തോളം പൗണ്ട് വിലമതിക്കുന്ന ഒരു ബ്രാന്‍ഡ് ന്യൂ Peugeot 108 കാര്‍ സമ്മാനമായി നേടാന്‍ അവസരമൊരുങ്ങുന്നു എന്നതുതന്നെയാണ് യു ഗ്രാന്റ് 2019 ന്റെ മുഖ്യ ആകര്‍ഷണം. കൂടാതെ രണ്ടാം സമ്മാനം ലഭിക്കുന്ന വിജയിക്ക് ഇരുപത്തിനാല് ഗ്രാമിന്റെ സ്വര്‍ണ നാണയങ്ങളും, മൂന്നാം സമ്മാനാര്ഹന് പതിനാറ് ഗ്രാമിന്റെ സ്വര്‍ണ്ണ നാണയങ്ങളും നല്കപ്പെടുന്നു.
ഒരു പവന് വീതം തൂക്കം വരുന്ന പതിനാറ് സ്വര്‍ണ്ണ നാണയങ്ങള്‍ ആണ് നാലാം സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. യുക്മയുടെ ഓരോ റീജിയണുകള്‍ക്കും രണ്ട് വീതം സ്വര്‍ണ്ണ നാണയങ്ങള്‍ ഉറപ്പായും ലഭിക്കുന്ന വിധമാണ് നാലാം സമ്മാനത്തിന്റെ നറുക്കെടുപ്പ് നടത്തപ്പെടുന്നത്. മുന്‍ വര്‍ഷങ്ങളിലേതുപോലെതന്നെ യു കെ യിലെ പ്രമുഖ മലയാളി ബിസിനസ് സംരംഭകരായ അലൈഡ് മോര്‍ട്ട്ഗേജ് സര്‍വീസസ് ആണ് യുക്മ യു ഗ്രാന്റ്2919 ന്റെ സമ്മാനങ്ങള്‍ എല്ലാം സ്പോണ്സര് ചെയ്തിരിക്കുന്നത്.
ലോട്ടറികളുടെ ചരിത്രത്തില്‍ ഒരുപക്ഷേ ആദ്യമായിട്ടാകും വിറ്റുവരവിന്റെ പകുതി തുക വില്‍ക്കുന്നവര്‍ക്ക് വീതിച്ചു നല്കുന്ന വിപുലമായ വാഗ്ദാനം നടപ്പിലാക്കുന്നത്. യുക്മ യു ഗ്രാന്റ് 2019 ലെ വില്‍ക്കുന്ന ടിക്കറ്റുകളുടെ മൊത്തം വിറ്റുവരവിന്റെ അമ്പതു ശതമാനം പ്രസ്തുത റീജിയണും അസോസിയേഷനുകള്‍ക്കുമായി വീതിച്ചു നല്‍കുകയാണ് യുക്മ.
യു കെ മലയാളികള്‍ക്കിടയില്‍ മറ്റൊരു വലിയ ഭാഗ്യശാലിയെ കണ്ടെത്തുവാനുള്ള അസുലഭ അവസരമാണ് യു ഗ്രാന്റ് നറുക്കെടുപ്പിലൂടെ യുക്മ ഒരുക്കിയിരിക്കുന്നത്. 2017 ല്‍ ഷെഫീല്‍ഡില്‍ നിന്നുമുള്ള സിബി മാനുവല്‍ ആയിരുന്നു യുഗ്രാന്റ് ലോട്ടറി ഒന്നാം സമ്മാനമായ ബ്രാന്‍ഡ് ന്യൂ വോള്ക്സ്വാഗണ് പോളോ കാര്‍ സമ്മാനമായി നേടിയത്. 2018 ല്‍ ബര്‍മിംഗ്ഹാം നിവാസിയായ സി എസ് മിത്രന് ഒന്നാം സമ്മാനമായ ടൊയോട്ട ഐഗോ കാര്‍ സ്വന്തമാക്കി. ഈ വര്‍ഷത്തെ ബ്രാന്‍ഡ് ന്യൂ Peugeot 108 കാര്‍ സമ്മാനമായി നേടുന്ന ഭാഗ്യശാലി ആരെന്നറിയാന്‍ യുക്മ ദേശീയ കലാമേള വരെ കാത്തിരുന്നാല്‍ മതിയാകും. സമ്മാനങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ് യുഗ്രാന്റ് നറുക്കെടുപ്പിന് ഈ വര്‍ഷം കൂടുതല്‍ ആവേശകരമായ പ്രതികരണം ആണ് ഉണ്ടാക്കിയിരിക്കുന്നത്.
യു ഗ്രാന്റ് ലോട്ടറിയുടെ മൊത്തം വിറ്റുവരവിന്റെ നിശ്ചിത ശതമാനം യുക്മയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. ഒക്ടോബര്‍ മാസം നടക്കുന്ന യുക്മ റീജിയണല്‍ കലാമേളകളോടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിക്കപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. യുക്മ ദേശീയ റീജിയണല്‍ പരിപാടികള്‍ക്ക് പൂര്‍ണ്ണമായി സ്പോണ്‍സര്‍മാരെ ആശ്രയിക്കുന്ന നിലവിലുള്ള രീതിക്ക് ഭാഗികമായെങ്കിലും ഒരു മാറ്റം കുറിക്കാന്‍ യുക്മ യു ഗ്രാന്റിലൂടെ സാധിക്കുമെന്ന് വിശ്വസിക്കുന്നതായി യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള പറഞ്ഞു.
യുഗ്രാന്റ് ടിക്കറ്റ് വില്‍പ്പനയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവിരങ്ങള്‍ക്ക് യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗീസ് (07985641921), ദേശീയ ട്രഷറര്‍ അനീഷ് ജോണ്‍ (07916123248), ദേശീയ ജോയിന്റ് ട്രഷറര്‍ ടിറ്റോ തോമസ് (07723956930) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വില്‍ക്കുന്ന റീജിയണും, അസോസിയേഷനും പ്രോല്‍സാഹനമായി പ്രത്യേക ക്യാഷ് അവാര്‍ഡുകള്‍ ഉണ്ടായിരിക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല