എ. പി. രാധാകൃഷ്ണന്‍: വിപുലായ പരിപാടികളോടെ ക്രോയ്‌ടോന്‍ ഹിന്ദു സമാജവും എസ എന്‍ ഡി പി യു കെ (യൂറോപ്പ്) ചേര്‍ന്ന് നടത്താന്‍ നിശ്ചയച്ചിരുന്ന ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ലളിതമായ ചടങ്ങുകളോടെ സംയുക്തമായി നടത്തി. ഇന്നലെ ക്രോയ്ഡനിലെ ലണ്ടന്‍ റോഡിലുള്ള കേ സി ഡബിളിയു ട്രസ്റ്റിന്റെ ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ കൗണ്‍സിലര്‍ ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ് മുഖ്യഅതിഥി ആയിരുന്നു.
ഓണ സ്മരണകള്‍ ഉണര്‍ത്തുന്ന ഒരുപിടി ഗാനങ്ങള്‍ കോര്‍ത്തിണക്കി യു കെയിലെ പ്രശസ്ത ഗായകന്‍ ശ്രീ സുധീഷ് സദാനന്ദന്‍ നേതൃത്വം നല്‍കിയ ഗാന അഞ്ജലി ആയിരുന്നു പരിപാടികളില്‍ പ്രധാനം. ഗണേശ സ്തുതിയോടെ തുടങ്ങിയ ഗാനാര്‍ചനയില്‍ സുധീഷ് സദാനന്ദന്‍ കൂടാതെ, ശ്രീകുമാര്‍, സുരേന്ദ്രന്‍, ജയലക്ഷ്മി തുടങ്ങിയവരും ഗാനങ്ങള്‍ ആലപിച്ചു. ഗാന അഞ്ജലിക്ക് ശേഷം അതിഭീതിത്മായ വിധം കേരളത്തില്‍ നടന്ന മഹാപ്രളയത്തിന് സാക്ഷ്യം വഹിച്ച വ്യക്തികള്‍ അവരുടെ അനുഭവങ്ങള്‍ പങ്കു വെച്ചു.
ശ്രീമതി മഞ്ജു ഷാഹുല്‍ ഹമീദ് ഉള്‍പടെ ഉളളവര്‍ ഭദ്രദീപം തെളിയിച്ചു. ആശംസ നേര്‍ന്നു സംസാരിച്ച ശ്രീമതി മഞ്ജു നമ്മള്‍ എത്രത്തോളം സേവന തല്പരര്‍ ആകണം എന്നതിന്റെ പ്രാധാന്യവും പ്രളയം നമ്മുടെ നാട്ടില്‍ ഉണ്ടാക്കിയ കെടുത്തികളുടെ ആഘാതവും വിവരിച്ചു. ക്രോയ്ഡണ്‍ ഹിന്ദു സമാജം പ്രവര്‍ത്തകരുടെ വീടുകളില്‍ നിന്നും പാചകം ചെയ്തു കൊണ്ടുവന്ന വളരെ ലളിതമായ ഓണ സദ്യയും ചടങ്ങിന്റെ ഭാഗമായി നടത്തി. എല്ലാ പരിപാടികളും ഭംഗിയായി അവതരിപ്പിച്ചത് ശ്രീ കേ നാരായണന്‍ ആയിരുന്നു. പ്രതികൂല കാലാവസ്ഥയിലും ചടങ്ങിന് സംബന്ധിക്കാന്‍ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും ക്രോയ്ഡണ്‍ ഹിന്ദു സമാജം പ്രസിഡന്റ് ശ്രീ കുമാര്‍ സുരേന്ദ്രന്‍, സെക്രട്ടറി പ്രേംകുമാര്‍, ട്രഷറര്‍ അജിസെന്‍ എന്നിവര്‍ ചേര്‍ന്ന് നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല