ഓഫ്കോമിന്റെ കര്‍ശനമായ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബി.ടി ചാര്‍ജ്ജ് കുറച്ചതോടെ ഹോം ഫോണ്‍ കോളുകള്‍ക്ക് അടയ്ക്കേണ്ട തുകയില്‍ വന്‍ ഇടിവ് വരുമെന്ന് റിപ്പോര്‍ട്ട്. ബി.ടിയുടെ നെറ്റ്വര്‍ക്ക് ഉപയോഗിക്കുന്ന കമ്പനികളോട് തുക കുറയ്ക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് ഉപഭോക്താക്കള്‍ക്ക് അടയ്കേകണ്ട തുകയില്‍ കുറവുണ്ടായിരിക്കുന്നത്.
കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ നിന്ന് മൊബൈലിലേക്കും ലാന്‍ഡ് ലൈനിലേക്കുമുള്ള കോളുകളുടെ നിരക്ക് കുറച്ചിരുന്നു. ഓഫ്കോമിന്റെ പുതിയ നീക്കം ഈ രംഗത്ത് മല്‍സരം വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. ബ്രോഡ്ബാന്‍ഡ് പാക്കേജുകളുടേയും നിരക്കുകളും കുറയാന്‍ പുതിയ തീരുമാനം സഹായിക്കും. പുതിയ തീരുമാനം ഉപഭോക്താക്കള്‍ക്ക് ഏറെ സഹായം ചെയ്യുമെന്നാണ് കരുതുന്നതെന്ന് ഓഫ്കോം അറിയിച്ചു.
വിപണയില്‍ ഓഫ്കോമിനുള്ള നിയന്ത്രണം ഉപഭോക്താക്കള്‍ക്ക് സഹായകമാകുമെന്ന് യുസ്വിച്ച്.കോമിലെ ഏര്‍ണസ്റ്റ് ഡോക്കു പറഞ്ഞു. ഉപഭോക്താക്കള്‍ക്കുള്ള ചിലവ് കുറയുന്നതോടെ വിപണി കൂടുതല്‍ വികസിക്കുമെന്നും കൂടുതല്‍ മല്സരാധിഷ്ഠിതമാകുമെന്നും ഡോക്കു വ്യക്തമാക്കി. ഹോം ഫോണ്‍ കസ്റ്റമേര്‍സിനും ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും കൂടുതല്‍ സേവിംഗ്സ് നടത്താന്‍ പുതിയ നീക്കം ഉപകരിക്കും. യു.കെയിലുള്ള ഉപഭോക്താക്കളെ ഏറെ സഹായിക്കുന്ന നീക്കമാണിതെന്ന് കണ്‍സ്യൂമര്‍ ഫോക്കസിലെ ആഡം സ്കോറര്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല