ടെലികോം നിയന്ത്രകരായ ഓഫ്‌കോമിന്റെ ഇടപെടലിനെ തുടര്‍ന്ന് ബ്രോഡ്ബാന്‍ഡ് നിരക്കിലും ഫോണ്‍കോള്‍ ചാര്‍ജ്ജ് നിരക്കിലും ഇടിവ് വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. 2011 നും 2014നും ഇടയ്ക്ക് നിരക്കുകളില്‍ വന്‍ ഇടിവിന് സാധ്യതയുണ്ടെന്നാണ് ഓഫ്‌കോം പറയുന്നത്.
നിലവില്‍ ബി.ടിയുടെ ലൈനുകളാണ് ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ഉപയോഗിക്കുന്നത്. നിലവില്‍ ചാര്‍ജ്ജ് ചെയ്യുന്ന ഹോള്‍സെയില്‍ വില റീട്ടെയ്ല്‍ വിലയുടെ അത്രയും താഴ്ത്താനാണ് ഓഫ്‌കോം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പുതിയ നിര്‍ദ്ദേശമനുസരിച്ച് സേവനദാതാക്കള്‍ ചാര്‍ജ്ജ് ചെയ്യുന്ന നിരക്കില്‍ വര്‍ഷം മൂന്ന് ശതമാനം ഇടിവാണ് ഉണ്ടാവുക.
പുതിയ നീക്കം ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമായേക്കും. നിലവില്‍ ഉപയോഗിക്കുന്ന ഏതാണ്ട് ആറ് മില്യണിലധികം ലൈനുകള്‍ ബി.ടിയുടേതാണ്. സേവനദാതാക്കള്‍ പുതിയ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. വിപണിയെ കൂടുതല്‍ മല്‍സരയോഗ്യമാക്കാന്‍ പുതിയ നീക്കം ഉപകരിക്കുമെന്ന് പ്ലസ്‌നെറ്റ് പറഞ്ഞു. എന്നാല്‍ നീക്ക അത്ര ഗുണകരമായേക്കില്ല എന്നാണ് ബി.ടിയുടെ ഭാഗത്തുനിന്നുമുണ്ടായ നിഗമനം.
നേരത്തേ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് മൊബൈല്‍ ഫോണില്‍ നിന്ന് മൊബൈലിലേക്കും ലാന്‍ഡ് ലൈനിലേക്കുമുള്ള കോളുകളുടെ നിരക്ക് കുറച്ചിരുന്നു. ഓഫ്‌കോമിന്റെ പുതിയ നീക്കം ഈ രംഗത്ത് മല്‍സരം വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്. ഫോണ്‍ നിരക്കുകള്‍ കുറയാനും പുതിയ തീരുമാനം സഹായിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല