സന്തോഷ് ജോണ്‍: ഓര്‍ഗനൈസേഷന്‍ ഓഫ് മലയാളീസ് ഇന്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് നേതൃത്വത്തില്‍ നടക്കുന്ന പൊന്നോണം 2017 നാളെ 11 മുതല്‍ ബെല്‍ഫാസ്റ്റ് സിറ്റിഹാളില്‍ നടക്കും. ഫാമിലി ഫോട്ടോഷൂട്ട് രാവിലെ പത്തിനു ആരംഭിച്ച് മൂന്നിന് അവസാനിക്കും. ഇതോടൊപ്പം കേരളത്തിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികളെ സഹായിക്കാനുള്ള ചാരിറ്റിയും ഓമ്‌നി സംഘടിപ്പിച്ചിട്ടുണ്ട്.
11 ന് ഓണപ്പൂക്കളം ,11.30 നു നോര്‍ത്ത് ബെല്‍ഫാസ്‌റ് എം.എല്‍. എ വില്യം ഹംഫ്രി ഓണാഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്യും .10 രൂപയാണ് ഇത്തവണത്തെ ഫാമിലി ടിക്കറ്റിന്. ചെണ്ടമേളം, സംഗീത വിരുന്ന്, ഫ്രീ ഫാമിലി ഫോട്ടോഷൂട്ട്, ലേലം തുടങ്ങി ഇത്തവണത്തെ
ഓണം പൊടി പൊടിക്കും. ഓമ്‌നിയുടെ നേതൃത്വത്തില്‍ നടത്തിയ ഫാമിലി ഫണ്‍ ആന്‍ഡ് സ്‌പോട്‌സ് ഡേയ്ക്ക് മികച്ച സഹകരണമാണ് പൊതു ജനങ്ങളില്‍ നിന്ന് ഉണ്ടായത്. ഷിജി കോമത്ത്, ബാബു ജോസഫ്, ബിനു മാനുവല്‍, കുഞ്ഞുമോന്‍ ഇയൊച്ചന്‍, സണ്ണി പരുന്തുംപ്ലാക്കല്‍, പുഷ്പ ശ്രീകാന്ത്, ജെയ്‌സണ്‍ പൂവത്ത്തൂര്‍, സന്തോഷ് ജോണ്‍ എന്നിവര്‍ കായിക മേളക്ക് നേതൃത്വം നല്‍കി .കായിക മേളയുടെ ചിത്രങ്ങള്‍ കാണുന്നതിന് ചുവടെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല