ലണ്ടന്‍: ഓരോ സ്ട്രീറ്റിലെയും കുറ്റകൃത്യങ്ങളുടെ മുഴുവന്‍ രേഖകളും വെളിപ്പെടുത്തുന്ന പുതിയ വെബ്‌സൈറ്റ് പ്രവര്‍ത്തനമാരംഭിച്ചു. http://www.police.uk/ അഡ്രസില്‍ ക്ലിക്ക് ചെയ്താല്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകും. ഇത്തരമൊരു സംവിധാനം നടപ്പാക്കുന്ന ആദ്യ രാഷ്ട്രമാണ് ഇംഗ്ലണ്ട് ആന്‍ഡ് വേല്‍സ്. എന്ന
ജി.പി.എസ് സംവിധാനമുള്ള മൊബൈല്‍ഫോണിലൂടേയും ഇത്തരം വിവരങ്ങള്‍ ലഭ്യമാകും. എവിടെ നിന്നാണോ യൂസര്‍ വിവരങ്ങള്‍ ആരായുന്നത് ആ സ്ഥലത്തെ കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം ലഭ്യമാകുന്നതാണ് സംവിധാനം.
ഇതാദ്യമായി സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനത്തിന്റേയും മറ്റു കുറ്റകൃത്യങ്ങളുടേയും വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാകും. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ മാത്രമായി 193,685 കുറ്റകൃത്യക്കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന് വെബ്‌സൈറ്റ് രേഖകള്‍ സൂചിപ്പിക്കുന്നു.
എന്നാല്‍ പുതിയ സംവിധാനത്തിനെതിരെ പ്രതികരണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കുറ്റകൃത്യം തടയാന്‍ ഇത് സഹായകമാവില്ലെന്നും ജനങ്ങള്‍ക്കിടയില്‍ ഒരുതരം വിഭജനം സൃഷ്ടിക്കാനേ ഇത് ഉപകരിക്കൂ എന്നും ആരോപണങ്ങളുണ്ട്.
ഇത്തരമൊരു സംവിധാനം തയ്യാറാക്കുന്നതിനായി ഏകദേശം 3000,00 പൗണ്ട് ചിലവായി എന്ന് പോലീസ് പറയുന്നു. നിലവില്‍ ലഭ്യമായ വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ മാത്രമാണ് ഇത്രയും തുക ചിലവായത്. പുതിയ വിവരശേഖരണം നടക്കുമ്പോഴേക്കും ഇതിലും കൂടുതല്‍ തുക ചിലവാകുമെന്നാണ് അധികൃതര്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല