സാന്തോം കാത്തലിക് യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തില്‍ പ്രഥമ ഓള് യു.കെ. ഫുട്ബോള്‍ മേള സെപ്തംബര്‍ 11 ഞായറാഴ്ച മാഞ്ചസ്റ്ററില്‍ വെച്ച് നടത്തും. യു.കെ.യില്‍ എമ്പാടുമുള്ള യൂത്ത് ടീമുകള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാം. ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന വിജയികള്‍ക്ക് എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കും. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ടീമുകള്‍ താഴെപ്പറയുന്ന നമ്പറുകളില്‍ സെപ്തംബര്‍ 3-ാം തിയ്യതിക്ക് മുമ്പായി പേരുകള്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
മത്സരിത്തില്‍ പങ്കെടുക്കുവാന്‍ യു.കെ.യില്‍ എമ്പാടുമുള്ള യൂത്ത് ടീമുകള്‍ ഷ്രൂഷ്ബറി രൂപതാ ചാപ്ലയിന്‍ ഫാ.സജി മലയില്‍ പുത്തന്‍പുര സ്വാഗതം ചെയ്തു.
ജിതിന് ജെയിംസ്: 07866640596
പ്രിന്‍സ് ഉതുപ്പ്: 07577919429
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല