ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എ വിഭാഗത്തില്‍ ശ്രീലങ്കയും ആസ്‌ത്രേലിയയും തമ്മില്‍ നടന്ന മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 32.5 ഓവറില്‍ മൂന്നു വിക്കറ്റ് ന്ഷടത്തില്‍ 146 റണ്‍സെന്ന നിലയില്‍ നില്‍ക്കുമ്പോഴാണു മഴയെത്തിയത്.
ലോകകപ്പിലെ തുടര്‍ച്ചയായ 32 ാം ജയം തേടിയാണ് ഓസീസ് കളത്തിലിറങ്ങിയത്. 1996 ലോകകപ്പ് ഫൈനലില്‍ മാത്രമാണു ശ്രീലങ്ക ആസ്‌ത്രേലിയയെ തോല്‍പ്പിച്ചിട്ടുള്ളത്. വ്യാഴാഴ്ച സിംബാബ്‌വേയ്‌ക്കെതിരേയാണ് ശ്രീലങ്കയുടെ അടുത്ത മത്സരം.
ഗ്രൂപ്പില്‍ നാല് മത്സരം കളിച്ച ശ്രീലങ്കയ്ക്കും മൂന്ന് മത്സരം കളിച്ച ഓസീസിനും അഞ്ച് പോയന്റ് വീതമാണുള്ളത്. മൂന്നു മത്സരങ്ങളില്‍നിന്ന് ആറു പോയിന്റ് നേടിയ പാകിസ്താനാണ് ഒന്നാമത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല