മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ഡബിള്‍സില്‍ ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി സഖ്യവും പാകിസ്താന്റെ അയിസാം ഉള്‍ ഹഖ് ഖുറേഷിക്കൊപ്പം രോഹന്‍ ബൊപ്പണ്ണയും പുരുഷ വിഭാഗം രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ഗ്രാന്‍സ്ലാമില്‍ ഒന്‍പതു വര്‍ഷത്തിനുശേഷമാണ് ലിയാണ്ടര്‍ പേസ്-മഹേഷ് ഭൂപതി വീണ്ടും ജോഡി ചേര്‍ന്നത്.
ആദ്യ സെറ്റ് കൈവിട്ടശേഷം തിരിച്ചുവന്ന പേസും ഭൂപതിയും ഒന്നാം റൗണ്ടില്‍ ക്രൊയേഷ്യന്‍-സെര്‍ബ് ജോഡിയായ ഇവൊ കാര്‍ലോവിച്ച്-ദുസ വെമിക്ക സഖ്യത്തെയാണ് തോല്‍പിച്ചത്. സ്‌കോര്‍: 5-7, 6-3, 6-0. ബ്രസീലിയന്‍ ജോഡിയായ ഫ്രാങ്കൊ ഫെരേരൊ-ആന്ദ്രെ സാ ജോഡിയെയാണ് ബൊപ്പണ്ണയും ഖുറേഷിയും തോല്‍പിച്ചത്. സ്‌കോര്‍: 6-3, 6-0. ഫ്രാന്‍സിന്റെ ജെറമി ചാര്‍ഡി- ആര്‍നൗഡ് ക്ലെമന്റ് സഖ്യവുമായാണ് ഇന്തൊ-പാക് എക്സ്പ്രസിന്റെ രണ്ടാം റൗണ്ട് മത്സരം.
2002നുശേഷം ആദ്യമായാണ് പേസും ഭൂപതിയും ഒന്നിച്ച് ടീമായി ഓസ്‌ട്രേലിയ ഓപ്പണ്‍ കളിക്കുന്നത്. സോംദേവ് ദേവ്‌വര്‍മനും സാനിയ മിര്‍സയും നേരത്തെ സിംഗിള്‍സില്‍ നിന്ന് പുറത്തായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല