ഓസ്‌ലോ: നോര്‍വേയിലെ ഇരട്ടസ്‌ഫോടനക്കേസില്‍ തന്നെ പൊതുവിചാരണയ്ക്ക് വിധേയനാക്കണമെന്ന് പ്രതിയായ ആന്‍ഡേഴ്‌സ് ബെഹ്‌റിങ് ബ്രെവിക്. കൂടാതെ വിചാരണയുടെ സമയത്ത് ഒരു യൂണിഫോം ധരിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആക്രമണത്തിനുള്ള പിന്നിലുള്ള തന്റെ ഉദ്ദേശത്തെക്കുറിച്ച് വിശദീകരിക്കുന്നതിനു വേണ്ടിയാണ് പൊതു വിചാരണ ആവശ്യപ്പെടുന്നതെന്ന് ബ്രെവിക് വ്യക്തമാക്കി. എന്നാല്‍ യൂണിഫോം എങ്ങനെയുള്ളതാവണമെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടില്ല.
അതേസമയം കുറ്റസമ്മതം നടത്തിയ പ്രതിയ്ക്ക് പറയാനുള്ളത് കോടതിയെ ബോധ്യപ്പെടുത്തിയ ശേഷം വിചാരണ പരസ്യമായി നടത്തണമോയെന്നത് ജഡ്ജി തീരുമാനിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ആന്‍ഡേഴ്‌സന്റെ വിചാരണ രഹസ്യമായി നടത്തണമെന്നും പ്രതിയുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ വിചാരണയില്‍ ഇടയാക്കരുതെന്നും ആവശ്യപ്പെട്ട് ആയിരക്കണക്കിനു പേരാണ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ പ്രതികരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല