മൂന്നു ദിവസമാണ് തായ്‌വാൻകാരനായ യുവാവ് കുത്തിയിരുന്ന് ഓൺലൈൻ ഗെയിം കളിച്ചത്. കളിച്ചു കളിച്ച് ഒടുവിൽ ഇന്റർനെറ്റ് കഫെയിലെ കസേരയിൽത്തന്നെ ഇരുന്ന് മരിക്കുകയായിരുന്നു സെയി എന്ന 32 വയസ്സുകാരൻ.
സെയി സ്ഥിരമായി ഇന്റർനെറ്റ് കഫേയിലെത്തുകയും ദിവസങ്ങളോളം ഓൺലൈൻ ഗെയിം കളിക്കുകയും ചെയ്യുന്ന ആളാണെന്ന് ഇന്റർനെറ്റ് കഫെ ഉടമകൾ പറയുന്നു. ചിലപ്പോൾ കളിച്ചു തളർന്ന് അവിടെത്തന്നെ കിടന്ന് ഉറങ്ങും.
ഇത്തവണയും കഥ അതുതന്നെ എന്നാണ് കഫെ ഉടമകൾ കരുതിയത്. എന്നാൽ കളി കാര്യമായെന്നു മനസിലാക്കിയപ്പോൾ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു.
തുടർച്ചയായതും അതി തീവ്രമായതുമായ ഗെയിം കളി കാരണം ഹൃദയാഘാതം സംഭവിച്ചതാണെന്നാണ് ഡോക്ടർമാരുടെ നിഗമനം.
തായ്‌വാനിലെ ചെറുപ്പക്കാർ ഓൻലൈൻ ഗെയിമുകൾക്ക് അടിമപ്പെടുന്ന പ്രവണത കൂടി വരികയാണ്. ഗെയിം ഭ്രാന്തിനെ നേരിടാൻ തായ്‌വാൻ പോലീസ് പ്രത്യേക റോന്തു ചുറ്റൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല