ഓണ്‍ലൈന്‍ ബാങ്കിങ്ങിന്റേയും സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളുടേയും പാസ്‌വേര്‍ഡ് ചോര്‍ത്തുന്ന വൈറസ് വ്യാപകമാവുന്നു. സൈബര്‍ സുരക്ഷിതത്വ മേല്‍നോട്ട സമിതിയായ കമ്പ്യൂട്ടര്‍ എമര്‍ജന്‍സ് റെസ്‌പോണ്‍സ് ടീം ഓഫ് ഇന്ത്യയാണ് ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.
ക്രിഡക്‌സ് എന്നാണ് പാസ്‌വേര്‍ഡ് ചോര്‍ത്തുന്ന വൈറസിന്റെ പേര്. പെന്‍ഡ്രൈവുകള്‍ പോലുള്ള ഉപകരണങ്ങളിലൂടെയാണ് ക്രിഡക്‌സ് കമ്പ്യൂട്ടറില്‍ കയറിക്കൂടുന്നത്.
ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ബാങ്കിങോ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളോ ഉപയോഗിക്കുമ്പോള്‍ ലോഗ് ഇന്‍ ചെയ്യുന്ന സമയത്ത് വ്യാജ പേജിലേക്ക് നയിച്ചാണ് വൈറസ് വിവരങ്ങള്‍ ചോര്‍ത്തുന്നത്.
ഫയര്‍വാള്‍ ശക്തിപ്പെടുത്തുക, സംശയം തോന്നുന്ന ഇമെയിലുകളിലെ അറ്റാച്‌മെന്റുകള്‍ തുറക്കാതിരിക്കുക, ആന്റി വൈറസ് പ്രോഗ്രാമുകള്‍ അപ്‌ഡേറ്റ് ചെയ്യുക എന്നിവയാണ് വൈറസിനെതിരെ സ്വീകരിക്കാവുന്ന മുന്‍കരുതലുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല