സുജു ഡാനിയേല്‍ (ക്രോയ്ഡോണ്‍): ഓ.ഐ.സി.സി യു കെ യുടെ പ്രവര്‍ത്തക സമിതിഅംഗ വും കെ.സി.ഡബ്ല്യു .എ ട്രസ്റ്റിന്റെ സെക്രട്ടറിയുമായ ജവഹര്‍ ലാലിന്റെ പിതാവ് ശ്രീ:വി.സി.രാജന് (വാഴപ്പള്ളി ബംഗ്ലാവ്,ടി.ബി ജങ്ക്ഷന്,ആറ്റിങ്ങല്‍) വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് 24/12/2015 വ്യാഴാഴ്ച കേരളത്തില്‍ നിര്യാതനായി.ശാരീരികാസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പിതാവിനെ സന്ദര്‍ശിച്ചു യു.കെ യില്‍ മടങ്ങിയെത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലായിരുന്നു പിതാവിന്റെ വേര്‍പാട് അറിയിച്ചു കൊണ്ടുള്ള സന്ദേശം ജവഹറിനെ തേടി എത്തുന്നത്.
മക്കള്‍:ജവഹര്‍(യു.കെ)ദീപ(കേരള)മനോജ്(ന്യൂകാസില്‍,യു.കെ) മരുമക്കള്‍:പ്രസാദ്(കേരള), ബിന്ദു,ലക്സി.
ഓ.ഐ.സി.സി.യുകെ ഭാരവാഹി ജവഹര്‍ ലാലിന്റെ പിതാവിന്റെ നിര്യാണത്തില്‍ ഓ ഐ സി സി നാഷണല്‍ കമ്മിറ്റിയും സറെ റീജിയണും
അഗാധമായ ദുഃഖം രേഖപെടുത്തി. കൂടാതെ ക്രോയ്ടോണിലെ കലാ, സാംസ്കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ നിറ സാന്നിദ്ധ്യമായ ജവഹറിന്റെ പിതാവിന്റെ നിര്യാണത്തില്‍ കെ.സി.ഡബ്ല്യു എട്രസ്ടിന്റെയും,,ലണ്ടന്‍ ഐക്യ വേദിയുടെയും പ്രവര്‍ത്തകര്‍ അനുശോചനം രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല