സുജു ഡാനിയേല്‍ (മാഞ്ചസ്റ്റര്‍): ഭാരതത്തിന്റെ 69മത് റിപ്പബ്ലിക് ദിനാഘോഷം ഓ ഐ സി സി യുടെ ആഭിമുഖ്യത്തില്‍ വിപുലമായി കൊണ്ടാടുന്നു. നാളെ ഉച്ചക്ക് ന് മാഞ്ചസ്റ്ററില്‍ വച്ച് നടക്കുന്ന ആഘോഷ പരിപാടിയില്‍ യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രെവര്‍ത്തകര്‍ പങ്കെടുക്കും.ദേശീയ ഗാനത്തോട് കൂടി ആരംഭിക്കുന്ന ചടങ്ങില്‍ ഓ ഐ സി സി ദേശീയ കണ്‍വീനര്‍ ടി.ഹരിദാസ് അധ്യക്ഷത വഹിക്കും.ജോയിന്റ് കണ്‍വീനര്‍ കെ കെ മോഹന്‍ദാസ് റിപ്പബ്ലിക് ദിന സന്ദേശം നല്‍കും.ഇന്ധ്യന്‍ ദേശീയതയും പ്രവാസികളും എന്ന വിഷയത്തെ കുറിച്ച് സിമ്പോസിയം,വിവിധ കലാപരിപാടികള്‍ തുടങ്ങിയവ ചടങ്ങിന് മാറ്റ് കൂട്ടും.ഓ ഐ സി സി യുടെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള കര്‍മ്മ പരിപാടികള്‍ യോഗത്തില്‍ ചര്‍ച്ചാ വിഷയമാകും.
കൂടാതെ ലോക കേരള സഭ യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.ഹരിദാസിനു വന്‍ സ്വീകരണവുമാണ് ഓ ഐ സി സി ഒരുക്കിയിരിക്കുന്നത്. പ്രസ്തുത ആഘോഷ പരിപാടികള്‍ വന്‍വിജയമാക്കുവാന്‍ മുഴുവന്‍ പ്രവര്‍ത്തകരും കൃത്യ സമയത്തു തന്നെ മാഞ്ചസ്റ്ററില്‍ എത്തിചേരണമെന്ന് കണ്‍വീനര്‍ ടി.ഹരിദാസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്.
വിനോദ് ചന്ദ്രന്‍ 07949830829
സോണി ചാക്കോ 07723306974
ഷൈനു മാത്യു 07872514619
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല