ലണ്ടന്‍: പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് സമ്മേളനം വിളിച്ചു ചേര്‍ക്കുന്നു. ലണ്ടനിലെ മലബാര്‍ ജങ്ക്ഷന്‍ ഹോട്ടലിലാണ് പരിപാടി നടക്കുന്നത് . കൃത്യം 2 മണിക്ക് തുടങ്ങി 4 മണിക്ക് അവസാനിക്കുന്ന യോഗത്തില്‍ കണ്‍വീനര്‍ ടി ഹരിദാസ് അധ്യക്ഷത വഹിക്കും .യോഗത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും ഭാരവാഹികളും പങ്കെടുക്കുന്നതോടൊപ്പം മേയര്‍,കൗണ്‍സിലര്‍മാര്‍ സാമൂഹിക നേതാക്കന്മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും.
ഓഐസിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മേഖലകളില്‍ വ്യാപിപ്പിക്കുവാനും കൂടുതല്‍ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംഘടനയെ ശക്തീകരിക്കുവാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ചര്‍ച്ചാവിഷയമാകും ,കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്തു പകരുക വഴി ഭാരതത്തിന്റെ ജനാധിപത്യ പ്രെക്രിയയില്‍ പങ്കാളികളാകുവാന്‍ ഓരോ പ്രവര്‍ത്തകനെയും സജ്ജമാക്കാനുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്‌കരിക്കും.അതാത് പ്രദേശത്തെ കൗണ്‍സില്‍ മായി ചേര്‍ന്ന് പ്രേവര്തിക്കാനും ഭാഗവാക്കാകുവാനും പ്രവര്‍ത്തകരെ സജ്ജമാക്കുക തുടങ്ങിവിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും
പ്രസ്തുത സമ്മേളനത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും ഭാരവാഹികളും കൃത്യം 2 മണിക്ക് തന്നെ എത്തിച്ചേരണമെന്ന് ഓ ഐ സി സി യു കെ നാഷണല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ ടി ഹരിദാസ് അഭ്യര്‍ത്ഥിച്ചു.ലണ്ടന്‍ റീജിയണല്‍ പ്രസിഡന്റ് ടോണി ചെറിയാന്‍ നന്ദി രേഖപ്പെടുത്തും
വിലാസം,
Malabar Junction Restaurant, 107 Great Russell St, Bloomsbury, London WC1B 3NA.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല