ബിക്കിനി ഇന്ത്യയുടെ ദേശീയ വസ്ത്രമാകാന്‍ സാധ്യതയുണ്ടോ? ചില വാര്‍ത്തകള്‍ കാണുമ്പോള്‍ അങ്ങനെയങ്ങ് തോന്നുന്നതില്‍ അത്ഭുതമുണ്ടോയെന്നതാണ് ചോദ്യം. അതായത് നടിമാരല്ലാം ഇപ്പോള്‍ ബിക്കിനിയില്‍ വരുകയാണ്. ബിക്കിനിയണിയുന്ന നടിമാരില്‍ കങ്കണ റാനട്ടാണ് ഏറ്റവും പുതിയതാരം.`റാസ്‌കല്‍സ്’ എന്ന ചിത്രത്തിലാണ് കങ്കണ റാനട്ട് ബിക്കിനി അണിയുന്നത്.
സഞ്‌ജയ് ദത്ത്, അജയ്‌ദേവ്‌ഗണ്‍, അര്‍ജുന്‍രാംപാല്‍, ചുങ്കിപാണ്‌ഡെ, അമീഷ പട്ടേല്‍, ലിസ ഹെയ്‌ഡന്‍ തുടങ്ങിയവരെ ചേര്‍ന്ന് ബോളിവുഡിന്റെ തമാശപ്പടങ്ങളുടെ സംവിധായകന്‍ ഡേവിഡ് ദവാന്‍ ഒരുക്കുന്ന ചിത്രം ആക്‌ഷന്‍ – കോമഡി ചിത്രമാണ് റാസ്കല്‍സ്. എല്ലാ കോമഡികളെയും മാറ്റിനിര്‍ത്തുന്ന ഐറ്റം നമ്പറായിട്ടാണ് ബിക്കിനിയില്‍ വരുന്ന കങ്കണ പ്രത്യക്ഷപ്പെടുന്നത്.
`സിങ്ക’മെന്ന ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രം ചെയ്‌ത അജയ്‌ദേവ്‌ഗണ്‍ സജ്ജുവിനും കങ്കയ്‌ക്കും കൂടെ കോമഡിയിലേക്ക് എത്തുകയാണ് റാസ്‌കല്‍സിലൂടെ. ചിത്രത്തില്‍ കങ്കയും അജയും ചേര്‍ന്നുള്ള ഹോട്ട്‌സീനുകളും ഉണ്ടെന്നാണ് അറിയുന്നത്. അന്തോണി എന്ന ഒരു അതിഥി താരമായി അര്‍ജുന്‍ രാംപാലും ചിത്രത്തില്‍ എത്തുന്നുണ്ട്. സഞ്‌ജയ് ദത്ത്, സഞ്‌ജയ് അലുവാലിയ, വിനയ് ചുക്‌സെ എന്നിവര്‍ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല