വന്‍ കഞ്ചാവ് വേട്ട നടത്തിയത് ആഘോഷിച്ച പോലീസിന് കള്ളന്‍മാരുടെ വക ഷോക്ക്. ഏതാണ്ട് മുന്ന് ലക്ഷത്തോളം പൗണ്ടിന്റെ കഞ്ചാവ് വേട്ടയാണ് പോലീസ് നടത്തിയത്. പോലീസ് വേട്ടനടത്തുന്ന സമയത്തുതന്നെ കഞ്ചാവു ഫാക്ടറിയുടെ പിറകിലൂടെ കള്ളന്‍മാര്‍ ബാക്കിയുള്ള കഞ്ചാവും കൊണ്ട് കടന്നുകളയുകയായിരുന്നു.
പൗണ്ടുകള്‍ വിലവരുന്ന കഞ്ചാവ് പിടികൂടിയതിന്റെ സന്തോഷത്തിലായിരുന്നു പോലീസ്. തുടര്‍ന്ന് ഇവര്‍ ഫോട്ടോ എടുക്കാനും മറ്റുമായി ധൃതികൂട്ടി. ഈ തക്കത്തിനാണ് കള്ളന്‍മാര്‍ സ്ഥലത്തേക്ക് കുതിച്ചെത്തിയത്. തുടര്‍ന്ന് ഫാക്ടറിയുടെ പിറകുവശത്തെത്തിയ ഇവര്‍ ബാക്കിയുണ്ടായിരുന്ന കഞ്ചാവെല്ലാം കറുത്തകവറിലാക്കി. ശേഖരിച്ച കഞ്ചാവെല്ലാം വാനിലാക്കി കടത്തുകയായിരുന്നു. ഫോട്ടോ എടുക്കുന്നതില്‍ ശ്രദ്ധിച്ച പോലീസുകാര്‍ ഇത് കണ്ടില്ല.
എന്നാല്‍ സംഭവം കണ്ടുകൊണ്ടിരുന്ന അയല്‍വാസി ഇക്കാര്യം പോലീസിനെ അറിയിച്ചു. എന്നാല്‍ പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും ഏതാണ്ട് 150000 പൗണ്ട് വരുന്ന കഞ്ചാവുംകൊണ്ട് കള്ളന്‍മാര്‍ സ്ഥലം വിട്ടിരുന്നു. എല്ലാ പോലീസുകാരും പബ്ലിസിറ്റിക്കുവേണ്ടി ശ്രമിക്കുകയായിരുന്നു. ഫാക്ടറിയുടെ ഉള്ളിലും ധാരാളം കഞ്ചാവുണ്ടായിരുന്നു. തുടര്‍ന്ന് കൗണ്‍സില്‍ വിദഗ്ധന്‍മാര്‍ വരാനായി കാത്തിരിക്കുകയായിരുന്നു.
മെര്‍തില്‍ ടിഡിഫിലെ പഴയ നൈറ്റ്ക്ലബ്ബിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഇതിനടുത്ത് പരിശോധനക്കെത്തിയ പോലീസാണ് കെട്ടിടത്തില്‍ കഞ്ചാവുണ്ടെന്ന് കണ്ടെത്തിയത്. അത്യാധുനികമായ സംവിധാനങ്ങളോടെയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഏതാണ്ട് ആയിരത്തിലധികം കഞ്ചാവ്‌ചെടികള്‍ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല