ലണ്ടന്‍: കഞ്ചാവ് വലിക്കുന്നു എന്ന കാരണം പറഞ്ഞ് ബെനഫിറ്റായി 16,000പൗണ്ട് കൈപ്പറ്റിയ യുവാവിന് കോടതിയുടെ വിമര്‍ശനം. പത്ത് വയസുമുതല്‍ കഞ്ചാവ് ഉപയോഗിച്ചതിനാല്‍ തനിക്ക് ഗുരുതരമായ മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞാണ് ഹോള്‍ ഹോളണ്ട് ബെനഫിറ്റ് സ്വീകരിക്കുന്നത്.
ഡിപ്രഷന്‍ അനുഭവിക്കുന്നതിനാല്‍ ജോലി ചെയ്യാനാവില്ലെന്ന് കാണിച്ച് ആഴ്ചയില്‍ 60പൗണ്ടാണ് അനാരോഗ്യബെനഫിറ്റ് ഇനത്തില്‍ ഈ 21കാരന്‍ സ്വീകരിക്കുന്നത്. വീടിനടത്ത് കഞ്ചാവ് ഫാം നടത്തിയതുമായി ബന്ധപ്പെട്ട കോടതി വിചാരണയ്ക്കിടെയാണ് ഹോളണ്ടിനെ ജഡ്ജ് ഹീതര്‍ ലോയ്ഡ് ഇയാളെ വിമര്‍ശിച്ചത്. കഞ്ചാവ് ധാരാളം ഉപയോഗിച്ചതാണ് നിങ്ങളുടെ ആരോഗ്യപ്രശ്‌നത്തിനുള്ള പ്രധാന കാരണമെന്ന് സംശയമില്ലെന്ന് അവര്‍ പറഞ്ഞു. താനൊരു ഡോക്ടറല്ല. എങ്കിലും കഞ്ചാവിന്റെ ഉപയോഗം ഡിപ്രഷന്‍, ആകാംഷ തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിന് വൈദ്യശാസ്ത്രത്തില്‍ ധാരാളം തെളിവുകളുണ്ട്. സ്വയം വരുത്തിവച്ച ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇന്‍കപ്പാസിറ്റി ബെനഫിറ്റ് സ്വീകരിക്കുന്നു എന്നത് ഞെട്ടലുണ്ടാക്കുന്നെന്നും അവര്‍ വ്യക്തമാക്കി.
13വയസുമുതല്‍ ഹോളണ്ട് ഡിപ്രഷന്‍ അനുഭവിക്കുന്നുണ്ടെന്നും 16 വയസില്‍ പഠനം അവസാനിപ്പിച്ചതുമുതല്‍ ഇയാള്‍ ബെനഫിറ്റ് സ്വീകരിക്കുന്നുണ്ടെന്നും ബേണ്‍ലെ ക്രൗണ്‍ കോടതി കണ്ടെത്തി.
ലങ്കാഷൈറിലെ വില്ലേജ് ഓഫ് ചര്‍ച്ചിലെ ഇയാളുടെ വീടിനടുത്ത് പോലീസ് നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. 250 കഞ്ചാവ് ചെടികളുള്ള ഫാം ഇയാളുടെ വീടിനടുത്തുണ്ട്. എന്നാല്‍ ഈ കഞ്ചാവ് തനിക്കുവേണ്ടി കൃഷി ചെയ്യുന്നതാണെന്നാണ് ഹോളണ്ട് കോടതിയില്‍ പറഞ്ഞത്. കഞ്ചാവ് വാങ്ങാനുള്ള ചിലവ് തനിക്ക് താങ്ങാന്‍ കഴിയാതായപ്പോള്‍ വീട്ടില്‍ ചെടികള്‍ വച്ചുപിടിപ്പിക്കുകയായിരുന്നെന്നും അദ്ദേഹം അറിയിച്ചു.
കൃഷി നടത്താന്‍ ഹോളണ്ട് ഉപയോഗിച്ചത് പരമ്പരാഗത മാര്‍ഗമാണെന്നും അതിനാല്‍ എല്ലാ ചെടികളും അതിജീവിക്കുമെന്ന് വിശ്വാസമില്ലെന്നുമാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്. ഹോളണ്ട് വളര്‍ത്തുന്ന ചെടികള്‍ക്ക് ആധുനിക രീതിയിലുള്ള സുരക്ഷ നല്‍കിയിട്ടില്ലെന്നും അതിനാല്‍ പുറത്തുള്ളവര്‍ക്ക് കഞ്ചാവ് വിതരണം ചെയ്യാനുള്ള ഉദ്ദേശം ഇയാള്‍ക്കില്ലെന്ന് മനസിലാക്കാമെന്നും വിചാരണയ്ക്കിടെ ഡേവിഡ് മാക്രാ പറഞ്ഞു.
ഇയാള്‍ക്ക് രണ്ട് കുട്ടികളുണ്ട്. അതില്‍ ആറ് മാസം പ്രായമായ കുട്ടി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവനാണ്.
വീട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയതിന് ഹോളണ്ടിന് 26 ആഴ്ച തടവ് വിധിച്ചിട്ടുണ്ട്. ഇതിനു പുറമേ 100പൗണ്ട് പിഴയടക്കാനും 80 മണിക്കൂര്‍ കൂലിവാങ്ങാതെ ജോലി ചെയ്യാനും കോടതി വിധിയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല