സാമ്പത്തിക ഞെരുക്കം മൂലം ഉപഭോക്താക്കള്‍ തങ്ങളുടെ 60 ബില്യണ്‍ പൗണ്ടോളം വരുന്ന മോര്‍ട്ട്‌ഗേജ് കടങ്ങള്‍ക്ക് പലിശ മാത്രം അടയ്ക്കുന്ന രീതിയിലേക്ക് മാറ്റുന്നു. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് 300,000 ഓളം വരുന്ന ഉപയോക്താക്കള്‍ ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്.
ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് അതോറിറ്റിയുടെ രേഖകളാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 109,000 പൗണ്ടാണ് യു.കെയിലെ ആവറേജ് മോര്‍ട്ട്‌ഗേജ് നിരക്ക്. മോര്‍ട്ട്‌ഗേജ് കടങ്ങള്‍ റിസ്‌കി ഇന്ററസ്റ്റിലേക്ക് മാറ്റുന്നതിനെ തുടര്‍ന്ന് 230 പൗണ്ട് ഓരോ വീട്ടുകാര്‍ക്കും ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
എന്നാല്‍ പെട്ടെന്നുള്ള പ്രശ്‌നത്തിന് പരിഹാരമാകുമെങ്കിലും കടം എങ്ങിനെ അടച്ചുതീര്‍ക്കുമെന്ന പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. റിസ്‌കി ഇന്ററസ്റ്റിലേക്ക് മാറ്റുന്നത് നല്ല കാര്യമാണെങ്കിലും ഭാവിയില്‍ കടം തിരിച്ചടയ്‌ക്കേണ്ടിവരുമെന്ന് സാമ്പത്തിക ശാസ്ത്രജ്ഞനായ ഡാരന്‍ വിന്‍ഡര്‍ പറയുന്നു.കൂടാതെ ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് അതോറിറ്റി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാകും ഇതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
എന്നാല്‍ പലിശ മാത്രം അടയ്ക്കുന്നവരുടെ എണ്ണം കൂടുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2007ല്‍ സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചതുമുതല്‍ മൂന്ന് മാസത്തേക്ക് ഇന്ററസ്റ്റ് ഓണ്‍ലി മോര്‍ട്ട്‌ഗേജിന്റെ മൂല്യം 99 ബില്ല്യന്‍ പൗണ്ടായി ഉയര്‍ന്നിട്ടുണ്ട്. ഇത്തരത്തില്‍ കടംവാങ്ങുന്നവരുടെ എണ്ണം 369,370 ആയി വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ പലിശമാത്രമുള്ള ലോണുകളുടെ എണ്ണത്തില്‍ 40.04 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല