ഉയരുന്ന കടബാധ്യയെക്കുറിച്ചും അതില്‍ നിന്ന് മുക്തി നേടാനുള്ള ആളുകളുടെ പെടാപ്പാടിനെക്കുറിച്ചുമുള്ള പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നു. സാമ്പത്തിക ബാധ്യതകളില്‍ നിന്നും രക്ഷപ്പെടാന്‍ നെറ്റിലൂടെയുള്ള ഉപദേശത്തിനായി അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ ഏഴു മണിവരെ ആളുകള്‍ ഉറക്കമില്ലാതെ ഉഴറുകയാണെന്നാണ് റിപ്പോര്‍ട്ട്.
സാമ്പത്തിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചാരിറ്റി സ്ഥാപനമായ കണ്‍സ്യൂമര്‍ ക്രെഡിറ്റ് കൗണ്‍സിലിംഗ് സര്‍വ്വീസ് (സി.സി.സി.എസ്) ആണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. കഴിഞ്ഞവര്‍ഷം ഏതാണ്ട് 50,000 ആളുകള്‍ അര്‍ധരാത്രിക്കും രാവിലെ ഏഴുമണിക്കും ഇടയില്‍ തങ്ങളുടെ സൈറ്റിലൂടെ ഉപദേശം തേടിയെന്ന് സി.സി.സി.എസ് പറയുന്നു. കടബാധ്യതയുമായി ബന്ധപ്പെട്ട് ആളുകള്‍ പുലര്‍ത്തുന്ന ചില മനോഭാവങ്ങളും കമ്പനി പുറത്തുവിട്ടിട്ടുണ്ട്.
തങ്ങളുടെ സാമ്പത്തിക ബാധ്യത മറ്റുള്ളവര്‍ക്കു മുമ്പില്‍ വെളിപ്പെടുത്താനാഗ്രഹിക്കാത്തവരാണ് അധികം പേരും. അതുകൊണ്ടുതന്നെ ഇത്തരക്കാര്‍ പകല്‍സമയങ്ങളില്‍ ഉപദേശം തേടാന്‍ മടികാണിക്കാറാണ് പതിവ്. തുടര്‍ന്ന് കടം തലയ്ക്കു മുകളിലെത്തുമ്പോഴായിരിക്കും ഇക്കൂട്ടര്‍ ഉപദേശം തേടുന്നത്. അതും അര്‍ധരാത്രിക്കുശേഷം.
തങ്ങളുടെ പങ്കാളികളോട് പോലും ഇത്തരം കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആളുകള്‍ ആഗ്രഹിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഉയരുന്ന കടബാധ്യത ആളുകളുടെ ജീവിതശൈലിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് സി.സി.സി. എസ് പറയുന്നു. ഓരോ മാസവും കടംവാങ്ങിയ തുക തിരിച്ചടച്ചുകഴിഞ്ഞാല്‍ ആളുകളുടെ കൈയ്യില്‍ കാര്യമായൊന്നും മിച്ചമുണ്ടാകുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല