ലണ്ടന്‍: കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന എന്‍.എച്ച്. എസില്‍ ലക്ഷങ്ങളുടെ പാഴ്ച്ചിലവ് നടത്തുന്നതായി ‘ദി സണ്‍’ റിപ്പോര്‍ട്ടു ചെയ്യുന്നു.
34 നേഴ്‌സുമാര്‍ക്കായി റെക്കോര്‍ഡു തുകയായ 589 മില്യണ്‍ പൗണ്ടാണ് ചിലവഴിക്കുന്നത്. സ്തൂപങ്ങളും ചിത്രങ്ങളും സംരക്ഷിക്കാനായി ഒരു ട്രസ്റ്റ് ചിലവാക്കുന്നത് 89,000 പൗണ്ടാണെന്നും ‘ദി സണ്‍’ വെളിപ്പെടുത്തി.
ഏറ്റവുമധികം തുക ചിലവാക്കുന്ന സ്ഥാപനങ്ങളിലൊന്ന് സാല്‍ഫോര്‍ഡ് റോയലാണെന്ന് തെളിഞ്ഞിട്ടുണ്ട്. രണ്ടു കമ്മീഷനുമായി റോയല്‍ ചിലവഴിക്കുന്നത് 77,000 പൗണ്ടാണ്.
ഡിജിറ്റര്‍ പ്രിന്റ് ചെയ്ത ചിത്രങ്ങള്‍ക്കായി നോര്‍ത്തേണ്‍ ലിങ്കണ്‍ഷെയര്‍ ചിലവാക്കുന്നത് 40,250 പൗണ്ടാണെന്നും വ്യക്തമായിട്ടുണ്ട്. റോയല്‍ നാഷണല്‍ ഓര്‍ത്തോപീഡിക് ഹോസ്പിറ്റലും ഇത്തരത്തില്‍ അനാവശ്യ ചിലവ് വരുത്തുന്നതായി ‘ദി സണ്‍’ റിപ്പോര്‍ട്ടു ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല