1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2011

120 വര്‍ഷത്തിനിടെ യുകെയിലെ ഏറ്റവും തണുപ്പേറിയ ഡിസംബറാണ് കടുന്നുപോയതെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു.സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സില്‍ -21.1 ഡിഗ്രിവരെയാണ് അന്തരീക്ഷനില താഴ്ന്നത്. കനത്ത മഞ്ഞുവീഴ്ചയില്‍ റെയില്‍, റോഡ്, വ്യോമഗതാഗതം മുതല്‍ കുടിവെള്ള വിതരണ സംവിധാനം വരെ താറുമാറായി.

യുകെയില്‍ പലേടത്തായി -18 ഡിഗ്രിയില്‍ താഴെ അന്തരീക്ഷനില വന്ന പത്തു രാത്രികളുണ്ടായിരുന്നു. സ്‌കോട്‌ലാന്‍ഡിലെ സതര്‍ലാന്‍ഡിലെ അള്‍ട്‌നഹാറയിലാണ് കൊടും തണുപ്പ് രേഖപ്പെടുത്തിയത്. ഡിസംബര്‍ ഒന്നിന് -21.1 ഡിഗ്രി സെല്‍ഷ്യസ്.

തണുപ്പുകൂടിയെങ്കിലും മഴ കനത്തില്ല. ശരാശരി 39.5 മില്ലീ മീറ്റര്‍ മഴയാണ് ഈ നാളുകളില്‍ രേഖപ്പെടുത്തിയത്. 1971നു ശേഷം ഏറ്റവും കുറവു മഴ രേഖപ്പെടുത്തുന്നത് ഇപ്പോഴാണ്.ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം കിട്ടിയത് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലാണ്, മാസത്തില്‍ 80 മണിക്കൂര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.